കാര്യവട്ടം ക്യാമ്പസിൽ വകുപ്പ് മേധാവിക്കെതിരെ വീണ്ടും പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ സംസ്കൃത വിഭാഗത്തിൽ വീണ്ടും വിവാദം. ജാതി അധിക്ഷേപ ആരോപണം നേരിട്ട വകുപ്പ് മേധാവിക്കെതിരെ ഇപ്പോൾ ചോദ്യപേപ്പർ തിരിമറി നടത്തിയെന്ന പുതിയ പരാതിയാണ് ഉയർന്നിരിക്കുന്നത്. സംസ്കൃത വിഭാഗം എച്ച്‌ഒഡി സി.എൻ വിജയകുമാരിക്കെതിരെയാണ് ഡിപ്പാർട്ട്മെന്റിലെ തന്നെ മറ്റൊരു അധ്യാപിക പരാതിയുമായി രംഗത്തെത്തിയത്. സെമസ്റ്റർ പരീക്ഷയ്ക്കായി താൻ തയ്യാറാക്കി നൽകിയ ചോദ്യപേപ്പർ മാറ്റി മറ്റൊന്ന് വിതരണം ചെയ്തുവെന്നാണ് ആരോപണം. ‘സംസ്കൃത ഗ്രാമാറ്റിക്കൽ ട്രഡിഷൻ’ എന്ന പരീക്ഷയുടെ ചോദ്യപേപ്പറിലാണ് തിരിമറി നടന്നതെന്നാണ് പരാതി. താൻ തയ്യാറാക്കി നൽകിയ ചോദ്യപേപ്പർ മുക്കി, തട്ടിക്കൂട്ടിയ മറ്റൊരു ചോദ്യപേപ്പർ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തുവെന്നാണ് അധ്യാപികയുടെ ഗുരുതര ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് സർവകലാശാല വൈസ് ചാൻസലർക്കും സി.എസ്.എസ് ചെയർമാനും എഴുത്തുപരാതി നൽകിയിട്ടുണ്ട്. ജാതി അധിക്ഷേപ ആരോപണത്തിന് പിന്നാലെ ഉയർന്നിരിക്കുന്ന പുതിയ പരാതിയോടെ കാര്യവട്ടം ക്യാമ്പസിലെ സംസ്കൃത വിഭാഗം വീണ്ടും വിവാദത്തിൽപ്പെട്ടിരിക്കുകയാണ്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ തിരഞ്ഞെടുപ്പിലെ ബേപ്പൂർ മണ്ഡലത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് തീരുമാനം

0
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ബേപ്പൂർ മണ്ഡലത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് തീരുമാനം....

ആത്മഹത്യ ചെയ്യാനൊരുങ്ങിയ മധ്യവയസ്‌കനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് പോലീസുകാര്‍

0
കോഴിക്കോട്: ആത്മഹത്യ ചെയ്യാനൊരുങ്ങിയ മധ്യവയസ്‌കനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് പോലീസുകാര്‍. കോഴിക്കോട്...

ആറന്മുള ഉതൃട്ടാതി വള്ളംകളിയിൽ മേലുകര വീണ്ടും രാജാവ്

0
പത്തനംതിട്ട: പമ്പയുടെ ഓളങ്ങളിൽ ആവേശം നിറച്ച് നടന്ന ആറന്മുള ഉതൃട്ടാതി...

ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതിയുടെ പകർപ്പുകൾ കത്തിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ്

0
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ 'ശുദ്ധീകരണ' പൂജ...