ഭാര്യമാരെ പോലും അപമാനിക്കുന്നു ; കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് എതിരെ ഡിവൈഎഫ്‌ഐ – മുഖ്യമന്ത്രിക്ക് പരാതി നല്‍കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ രാഷ്ട്രീയ താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നെന്ന് ഡിവൈഎഫ്‌ഐ.കേസില്‍ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു രംഗത്തുവന്നത്. കമ്മീഷണര്‍ക്ക് എതിരെ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കുമെന്നും ഷൈജു പറഞ്ഞു.

സമൂഹത്തിനകത്ത് എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്ന സര്‍ക്കാരാണ് കേരളത്തിലെ സര്‍ക്കാര്‍. എന്നാല്‍ കോഴിക്കോട്ടെ കമ്മീഷണര്‍ പ്രതികള്‍ക്ക് സ്വാഭാവികനീതി നിഷേധിക്കുന്ന സമീപനമാണ് ഈ കേസില്‍ സ്വീകരിച്ചിരിക്കുന്നത്- പിസി ഷൈജു പറഞ്ഞു.പ്രതിയാണെന്ന് പോലീസ് പറയുന്നവരില്‍ ഒരാളുടെ ഭാര്യയെ പോലും പോലീസ് അപമാനിക്കുന്ന സമീപനം ഉണ്ടായി. മറ്റ് പല നിരപരാധികളുടേയും വീട്ടില്‍ പോലീസ് കയറി. ഇത്തരത്തില്‍ നിരപരാധികളെ വേട്ടയാടുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭാര്യമാരും കുടുംബാംഗങ്ങളും തെരുവില്‍ വേട്ടയാടപ്പെടേണ്ടവരാണെന്ന പൊതുബോധത്തിലേക്കാണ് സിറ്റി പോലീസ് കമ്മീഷണര്‍ കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നത്. കമ്മീഷണറുടേത് വ്യക്തിപരവും രാഷ്ട്രീയപരവുമായ താത്പര്യമാണ്. ഇതിനെതിരെ യുവജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കും.-ഷൈജു പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഞാറാഴ്ച വൈകുന്നേരം വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രണ്ട് ജില്ലാ കോടതി ജഡ്ജിമാരെ സസ്പെൻഡ് ചെയ്ത് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി: രണ്ടാഴ്ചയ്ക്കിടെ രണ്ട് ജില്ലാ ജഡ്ജിമാരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്ത്...

വ്യാജമദ്യ കടത്ത് ; എക്സൈസിന്റെ അനാസ്ഥ വിവാദത്തിൽ

0
മൂന്നാർ: കർക്കിടക ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് വ്യാജമദ്യക്കടത്ത്...

ആശുപത്രി പരിസരത്ത് ഡിവൈഎഫ്ഐ പൊതിച്ചോറ് നൽകുന്നതിനെതിരെ വീണ്ടും ആരോഗ്യ മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ആശുപത്രി പരിസരത്ത് ഡിവൈഎഫ്ഐ പൊതിച്ചോറ് നൽകുന്നതിനെതിരെ വീണ്ടും ആരോഗ്യ...

എം.എൽ.എയുടെ പി.എ ചമഞ്ഞ് വൃക്കരോഗിയുടെ പേരിൽ തട്ടിപ്പ്

0
കൊച്ചി : പെരുമ്പാവൂർ എംഎൽഎ മനോജ് മൂത്തേടന്റെ പേഴ്‌സണൽ അസിസ്റ്റന്റാണെന്ന് (പിഎ)...