ഞങ്ങളാണ് യഥാര്‍ഥ ശിവസേന, പാര്‍ട്ടിയെ വിലക്ക് വാങ്ങാനാകില്ല’; ഷിന്‍ഡെയെ വിമര്‍ശിച്ച്‌ ഉദ്ധവ് താക്കറെ

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന തലവന്‍ ഉദ്ധവ് താക്കറെ.നാല് തലമുറകള്‍ നീണ്ട സാമൂഹിക പ്രവര്‍ത്തനത്തില്‍നിന്ന് പിറവിയെടുത്ത യഥാര്‍ഥ സേനയുടെ തലവന്‍ താനാണെന്ന് ഉദ്ധവ് പറഞ്ഞു.

തന്‍റെ പാര്‍ട്ടിയെ തട്ടിയെടുക്കാനോ, വിലക്ക് വാങ്ങാനോ കഴിയില്ല. മുംബൈയിലെ ശിവസേന ഭവനില്‍ പാര്‍ട്ടി ഭാരവാഹികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നാലു തലമുറകള്‍ നീണ്ടുനില്‍ക്കുന്ന സമൂഹിക പ്രവര്‍ത്തനത്തില്‍നിന്ന് പിറവിയെടുത്ത യഥാര്‍ഥ പാര്‍ട്ടി ഞങ്ങളാണ്’ -ഉദ്ധവ് പറഞ്ഞു. ശിവസേനയെ ഭിന്നിപ്പിക്കാനും തകര്‍ക്കാനും കഴിഞ്ഞകാലങ്ങളില്‍ നടന്ന ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല. ഇനിയും വിജയിക്കില്ലെന്നും ഉദ്ധവ് വ്യക്തമാക്കി. കഴിഞ്ഞ ജൂണിലാണ് ഏക്നാഥ് ഷിന്‍ഡെയും 40 എം.എല്‍.എമാരും ശിവസേന നേതൃത്വത്തിനെതിരെ വിമതസ്വരം ഉയര്‍ത്തി രംഗത്തുവന്നത്.

പിന്നാലെ താക്കറെ നേതൃത്വത്തിലുള്ള മഹാ വികാസ് ആഘാഡി സര്‍ക്കാര്‍ രാജിവെച്ചു. ബാല്‍ താക്കറെയുടെ യഥാര്‍ഥ ശിവസേന തങ്ങളാണെന്നാണ് അന്നു മുതല്‍ ഷിന്‍ഡെ പക്ഷം അവകാശപ്പെടുന്നത്. പാര്‍ട്ടി ചിഹ്നത്തിനായും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിയമപോരാട്ടം സുപ്രീംകോടതിക്കു മുമ്പിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നിൻ ചിങ്ങം എത്തി : കേരളത്തിന് ഇന്ന് സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി

0
ഇന്ന് ചിങ്ങം ഒന്ന്. സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി. പഞ്ഞമാസത്തെ മറികടന്ന് പട്ടിണിയുടെയും...

സോണിയ ​ഗാന്ധിക്കെതിരായ പരാതി ; കേസെടുക്കുന്നതിൽ നിയമോപദേശം തേടി ഡൽഹി പോലീസ്

0
ന്യൂഡൽഹി : സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ഡൽഹി പോലീസ്....

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...