കെ.എസ് ശബരിനാഥൻ നാട്ടകം സുരേഷിനെ അപമാനിച്ചെന്ന് ആരോപിച്ച് സംസ്ഥാന നേതൃത്വത്തിന് പരാതി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരിനാഥൻ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിനെ അപമാനിച്ചെന്ന് ആരോപിച്ച് സംസ്ഥാന നേതൃത്വത്തിന് പരാതി. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗമാണ് സംസ്ഥാന പ്രസിഡന്റിന് ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് പരാതി നൽകിയത്. ശശി തരൂരിന്‍റെ സന്ദർശനവുമായി ബന്ധപ്പെട്ട് നാട്ടകം സുരേഷിനെതിരെ ശബരിനാഥൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് പരാതി.

ശബരിനാഥൻ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനായി പ്രവർത്തിക്കുകയാണെന്നും സംഘടനാ ചട്ടകൂട് തകർക്കുന്നെന്നുമാണ് പ്രധാന ആരോപണം. കോട്ടയത്തെ യൂത്ത് കോൺഗ്രസ് പരിപാടി ഡി.സി.സി പ്രസിഡന്റിനെ അറിയിക്കണമെന്ന് ശാഠ്യം പിടിക്കാൻ പാടില്ലെന്ന ശബരിനാഥന്‍റെ പരാമർശത്തോടെയാണ് തർക്കം ആരംഭിച്ചത്. ജില്ലാ വൈസ് പ്രസിഡന്റ് സനോജ് പനയ്ക്കൽ സെക്രട്ടറി ജെനിൻ ഫിലിപ്പ് ഉൾപ്പെടെ 22 പേർ ഒപ്പിട്ട പരാതിയാണ് യൂത്ത് കോൺഗ്രസ് നൽകിയത്.

ശശി തരൂരിനെ പങ്കെടുപ്പിച്ച് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയോടെയാണ് കോൺഗ്രസിലെ പോര് വെളിച്ചത്തായത്. പോസ്റ്ററിൽ നാട്ടകം സുരേഷിന്‍റെയും വി.ഡി.സതീശന്‍റെയും ചിത്രം പതിപ്പിച്ചിരുന്നില്ല. തരൂരിനെ പങ്കെടുപ്പിക്കുന്നത് തങ്ങളോട് ആലോചിച്ചില്ലെന്ന് കാട്ടി ഒരു വിഭാഗം രംഗത്തെത്തുകയും ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടേത് ഏകാധിപത്യമാണെന്നും എതിർ വിഭാഗം പറയുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണനെ പിന്തുണയ്ക്കുന്നവരാണ് ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...