Friday, April 19, 2024 12:27 am

ഇന്ത്യയില്‍ 17 ലക്ഷം വിഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഇന്ത്യയില്‍ നിന്ന് 17 ലക്ഷം വിഡിയോകള്‍ നീക്കം ചെയ്തുവെന്ന് യൂട്യൂബ് റിപ്പോര്‍ട്ട്.  2022 ജൂലൈയ്ക്കും സെപ്റ്റംബറിനുമിടയിലെ കണക്കിലാണ് ഈ റിപ്പോര്‍ട്ട്‌. യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻസ് എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കമ്മ്യൂണിറ്റി മാർഗനിർദേശങ്ങൾ ലംഘിച്ചതിന് ആഗോളതലത്തിൽ 56 ലക്ഷത്തിലധികം വിഡിയോകളും നീക്കം ചെയ്തിട്ടുണ്ട്.

Lok Sabha Elections 2024 - Kerala

കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻസ് എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ട് അനുസരിച്ച് ഈ വിഡിയോകളിൽ 94 ശതമാനത്തിലേറെയും ആദ്യം ഫ്ലാഗ് ചെയ്‌തത് മെഷീനുകളാണെന്നും കണ്ടെത്തി. മെഷീനുകൾ കണ്ടെത്തിയ വിഡിയോകളിൽ 36 ശതമാനവും ആരെങ്കിലും കാണുന്നതിന് മുൻപ് നീക്കംചെയ്യാനായി. 31 ശതമാനം വിഡിയോകൾ നീക്കംചെയ്യുന്നതിന് മുൻപ് ഒന്ന് മുതൽ 10 വരെ വ്യൂസ് ലഭിച്ചു. യൂട്യൂബിന്റെ 67 ശതമാനത്തിലധികം നിയമലംഘന വിഡിയോകളും 10 ൽ കൂടുതൽ വ്യൂസ് ലഭിക്കുന്നതിന് മുൻപ് നീക്കം ചെയ്യാനായി. ഇതിനുപുറമെ കമ്മ്യൂണിറ്റി മാർഗനിർദേശങ്ങൾ ലംഘിച്ചതിന് മൂന്നാം പാദത്തിൽ 50 ലക്ഷത്തിലധികം ചാനലുകളും യൂട്യൂബ് നീക്കം ചെയ്തു.

തെറ്റിദ്ധരിപ്പിക്കുന്ന മെറ്റാഡാറ്റ അല്ലെങ്കിൽ ചിത്രങ്ങൾ, സ്‌കാമുകൾ, വിഡിയോ, കമന്റ് സ്‌പാം എന്നിവ ഉൾപ്പെടെ കമ്പനിയുടെ സ്‌പാം നയങ്ങൾ ലംഘിച്ചതിനണ് ഈ ചാനലുകളിൽ മിക്കവയും നീക്കം ചെയ്തത്. കഴിഞ്ഞ പാദത്തിൽ 72.8 കോടിയിലധികം കമന്റുകളും നീക്കം ചെയ്‌തു. ഇവയിൽ ഭൂരിഭാഗവും സ്‌പാമായിരുന്നു. നീക്കം ചെയ്ത കമന്റുകളിൽ 99 ശതമാനത്തിലേറെയും മെഷീൻ തന്നെ സ്വയമേവ കണ്ടെത്തിയതാണ്. മെഷീൻ ലേണിങ്ങും ഹ്യൂമൻ റിവ്യൂവേഴ്‌സും ചേർന്നാണ് യൂട്യൂബ് വിഡിയോകൾ നിരീക്ഷിച്ച് നയങ്ങൾ നടപ്പിലാക്കുന്നത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

——————————————————————————————–

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എച്ച്5എൻ1 വൈറസ് : മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

0
എച്ച്5എൻ1 വൈറസ് അഥവാ പക്ഷിപ്പനി മൂലമുള്ള മരണനിരക്ക് അസാധാരണമായി ഉയരുന്ന സാഹചര്യത്തില്‍...

സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രതാ നിർദേശം ; ശക്തമായ കാറ്റിനും സാധ്യത, തീരദേശത്തും ജാഗ്രത

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിനൊപ്പം ഇടിമിന്നല്‍ മുന്നറിയിപ്പും. വിവിധയിടങ്ങളില്‍ മഴയ്ക്കൊപ്പം ഇടിമിന്നല്‍...

നെയ്യാറ്റിന്‍കര ബാലരാമപുരം ഭാഗത്ത് നിന്ന് 1.036 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ബാലരാമപുരം ഭാഗത്ത് നിന്ന് 1.036 കിലോഗ്രാം കഞ്ചാവുമായി യുവാവ്...

തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി ; സുഹൃത്തുക്കൾ നീന്തിക്കയറി

0
തിരുവനന്തപുരം: പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കിൽപ്പെട്ടു കാണാതായി. പള്ളിത്തുറ സ്വദേശി...