മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

വയനാട് : മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി. മാനന്തവാടി ചേര്യം കൊല്ലിയിലെ കല്ലുമൊട്ടന്‍ കുന്ന് ഉന്നതിയിലെ പ്രസാദ് (38) ആണ് മരിച്ചത്. ചേര്യംകൊല്ലിയിലെ ശ്രീ വിനായകാ ഫാർമസ്യൂട്ടിക്കൽസിൽ നിന്നാണ് യുവാവ് ലഹരി കലർന്ന അരിഷ്ടം വാങ്ങിയിരുന്നത്. അർജുനാരിഷ്ടം എന്ന പേരിൽ വന്നിരുന്ന അരിഷ്ടത്തെ ഇവർ ധാത്ര്യാരിഷ്ടം എന്ന പേരിലാണ് വിറ്റിരുന്നത്. അമിതമായി അരിഷ്ടം കുടിച്ചതിനെ തുടർന്ന് രക്തം ഛർദിച്ച പ്രസാദ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

കരളിനെ ഗുരുതരമായി രോഗം ബാധിച്ചതിന് പിന്നാലെ ആരോഗ്യനില വഷളാവുകയും തുടർന്ന് ഇന്ന് പുലർച്ചയോടെ പ്രസാദിന്റെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. 50 രൂപയ്ക്കും 100 രൂപയ്ക്കും വിൽക്കുന്ന ഈ അരിഷ്ടത്തിൽ മാരകമായ ലഹരി ഉണ്ടെന്നും ആദിവാസി കോളനികൾ കേന്ദ്രീകരിച്ചാണ് വിൽപ്പന നടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. പ്രതിഷേധത്തെ തുടർന്ന് ശ്രീ വിനായകാ ഫാർമസ്യൂട്ടിക്കൽസ് പോലീസ് ഇടപെട്ട് അടപ്പിച്ചു. കൂടുതൽ അന്വേഷണത്തിലേക്ക് പോലീസ് വൈകാതെ കടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....