ഇറാൻ-യു.എസ് സംഘർഷത്തിൽ രണ്ടാംഘട്ട സമാധാന ചർച്ച നടക്കാനിരിക്കെ ഇറാൻ വ്യോമപാത ഭാഗികമായി തുറന്നു

For full experience, Download our mobile application:
Get it on Google Play

തെഹ്റാൻ: ഇറാൻ-യു.എസ് സംഘർഷത്തിൽ രണ്ടാംഘട്ട സമാധാന ചർച്ച നടക്കാനിരിക്കെ ഇറാൻ വ്യോമപാത ഭാഗികമായി തുറന്നതായി സിവിൽ എവിയേഷൻ അതോരിറ്റി അറിയിച്ചു. ഐ.ആർ.ഐ.ബി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാന ടിക്കറ്റുകൾ ആവശ്യക്കാർക്ക് ലഭ്യമാക്കുമെന്നും ഐ.ആർ.ഐ.ബി റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിന്‍റെ കിഴക്കൻ മേഖലയിൽ നിന്നുള്ള വ്യോമപാതകളാണ് തുറന്നത്. അതേസമയം സമാധാന ചർച്ചക്ക് മധ്യസ്ഥത വഹിക്കുന്ന പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ മൂന്ന് ദിവസത്തെ തെഹ്‌റാൻ സന്ദർശനം പൂർത്തിയാക്കി.

സമാധാന ചർച്ചയുടെ ഭാഗമായി ഇറാനിലെ ഉന്നത നേതാക്കളുമായി അദ്ദേഹം ചർച്ചനടത്തി. വരും ദിവസങ്ങളിൽ ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന രണ്ടാംഘട്ട സമാധാന ചർച്ചകൾക്ക് മുന്നോടിയായിരുന്നു സന്ദർശനം. ഇറാൻ പ്രസിഡന്റ് മസൂദ് പെശഷ്കിയാൻ, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, ഖതം അൽ-അൻബിയ ആസ്ഥാനത്തിന്റെ കമാൻഡർ മേജർ ജനറൽ അലി അബ്ദുല്ലാഹി എന്നിവരുമായി മുനീർ ചർച്ച നടത്തിയതായി പാക് സൈന്യം പ്രസ്താവനയിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....