കോന്നി മെഡിക്കല്‍ കോളേജ് റോഡ്‌ വികസനം ; സ്വകാര്യ വ്യക്തിയുടെ ഭൂമി കയ്യേറാന്‍ ശ്രമിക്കുന്നുവെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കല്‍ കോളേജ് റോഡ്‌ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തിയുടെ ഭൂമി കൂടുതല്‍ കയ്യേറാന്‍ ശ്രമിക്കുന്നതായി പരാതി. ഇത് സംബന്ധിച്ച് ഐരവണ്‍ മുണ്ടക്കല്‍ തോട്ടത്തില്‍ വീട്ടില്‍ റെനി മറിയം കോശി പൊതു മരാമത്ത് റോഡ്‌ വിഭാഗത്തിന് പരാതി നല്‍കി. പന്ത്രണ്ട് മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന റോഡിന് ഇരുവശവും ഉള്ള ആളുകളുടെ ഭൂമി തുല്യമായി എടുക്കേണ്ടതിന് പകരം എതിര്‍ വശത്തുള്ള ഭൂമി എടുക്കാതെ റെനിയുടെ ഭൂമി കൂടുതല്‍ എടുത്തതാണ് പരാതിക്കിടയാക്കിയത്.

കഴിഞ്ഞ ദിവസം പൊതു മരാമത്ത് വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി ഭൂമി അളന്നതായും വീട്ടുകാര്‍ പറയുന്നു. മുമ്പ് ഇവര്‍ മെഡിക്കല്‍ കോളേജ് റോഡിന് വിട്ടുനല്‍കിയ ഭൂമിക്ക് ആവശ്യമായ പണവും ബന്ധപ്പെട്ടവര്‍ നല്‍കിയിട്ടില്ല എന്നും പരാതിയില്‍ പറയുന്നു. മാത്രമല്ല റോഡിന് എതിര്‍ വശത്തുള്ള വസ്തു ഉടമ മതില്‍ ഇറക്കി കെട്ടിയിട്ടുണ്ട് എന്നും ഇതിനെതിരെ നടപടി എടുത്തിട്ടില്ലെന്നും ഇത് നിലനില്‍ക്കെ തന്നോട് മതില്‍ പൊളിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു എന്നുമാണ് റെനിയുടെ പരാതി. വിഷയത്തില്‍ പി.ഡബ്ല്യു .ഡി പത്തനംതിട്ട എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ക്ക് അടക്കം റെനി പരാതി നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....