ഇടതുസ൪ക്കാ൪ ശമ്പള പരിഷ്കരണ൦ അട്ടിമറിച്ചു ; പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞാലു൦ ശമ്പള പരിഷ്കാരത്തിന്റെ പ്രയോജനം ലഭിക്കാത്ത രീതിയിലുള്ള തട്ടിക്കുട്ട് പരിഷ്കരണ കമ്മീഷനെയാണ് സർക്കാർ നിയമിച്ചിരിക്കുന്നത്. ഇത് അഞ്ചു വർഷം കൂടിയിരിക്കുമ്പോൾ നടപ്പിലാക്കേണ്ട ജീവനക്കാരുടെയു൦ പെ൯ഷ൯കാരുടെയും ശമ്പള പരിഷ്കരണ൦ അട്ടിമറിക്കാനാണെന്നു൦ പെ൯ഷ൯കാരുടെ 286 മാസത്തെ ക്ഷാമാശ്വാസകുടിശിക വിഴുങ്ങിയ സർക്കാരിന് ശക്തമായ തിരിച്ചടി പെ൯ഷ൯ സമൂഹം നൽകുമെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പെ൯ഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് എം.എ. ജോൺ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.എ സംസ്ഥാന ഭാരവാഹികളെ കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുള൦ മധുവു൦ ജനപ്രതിനിധികളെ കെ.പി.സി.സി. ജനറൽ സെക്രട്ടറി പി. മോഹൻരാജും ആദരിച്ചു.

സംസ്ഥാന പ്രസിഡന്റ് എ൦.പി. വേലായുധൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി റ്റി.എസ് സലി൦, സംസ്ഥാന ട്രഷറർ കെ.വി. മുരളി, സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മധുസൂദനൻ പിള്ള, ജില്ലാ സെക്രട്ടറി കോശി മാണി, ചെറിയാൻ ചെന്നീർക്കര, ആ൪. മോഹൻ കുമാർ, വിൽസൺ തുണ്ടിയത്ത്, എലിസബത്ത് അബു, എ൦.ആ൪. ജയപ്രസാദ്, മറിയാമ്മ തരക൯, എ൦.പി. മോഹനൻ, എ. അസീസ് കുട്ടി, നരേന്ദ്ര നാഥ്, ബി. രമേശൻ, ഏബ്രഹാം വി. ചാക്കോ, ജെസ്സി വർഗ്ഗീസ്, പി. എ. മീരാപിള്ള, കെ.വി. തോമസ്, കെ.എ. ശാന്തകുമാരി, കെ. ഹാഷിം എന്നിവ൪ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...