കള്ളുകുടിക്കാന്‍ സുരക്ഷിതമായ സ്ഥലം പത്തനംതിട്ട നഗരഹൃദയത്തില്‍ ഒരുക്കി കെ.എസ്.ആര്‍.റ്റി.സി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി സമുച്ചയം സാമൂഹ്യ വിരുദ്ധരുടെ തവളമാകുന്നതായി പരാതി. കെട്ടിടത്തിന്റെ താഴെത്തെ നിലകളില്‍ മാത്രമാണ് പകല്‍ കച്ചവട സ്ഥാപനങ്ങളും ഓഫീസും പ്രവര്‍ത്തിക്കുന്നത്. മുകള്‍ നിലയില്‍ സ്ഥാപനങ്ങളോ ആളനക്കങ്ങളോ ഇല്ലാത്തതിനാല്‍ ഇതിന് മുകളില്‍ ആണ് സാമൂഹ്യ വിരുദ്ധര്‍ താവളമാക്കി മാറ്റിയിരിക്കുന്നത്. മുകളിലേക്ക് കയറി പോകാന്‍ ഉള്ള പടികള്‍ തുറന്നു തന്നെ കിടക്കുന്നതിനാല്‍ കെട്ടിടത്തിന് മുകളില്‍ ആളുകള്‍ കയറി പോയാലും ആരും അറിയുകയില്ല. മുകളില്‍ നിര്‍മ്മാണം പൂര്‍ത്തിയായതും ആകാത്തതുമായ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. പലതും അടച്ചിട്ടിട്ടുണ്ടെങ്കിലും തുറന്നു കിടക്കുന്ന മുറികളില്‍ ആണ് ആളുകള്‍ കയറുന്നത്.

രാത്രിയില്‍ മദ്യപാനം അടക്കമുള്ളവ ഇവിടെ നടക്കുന്നുവെന്ന് പറയപ്പെടുന്നു. രാത്രിയില്‍ ഈ ഭാഗത്ത് വെളിച്ചം കുറവുള്ളതും സാമൂഹ്യ വിരുദ്ധശല്യം വര്‍ധിപ്പിക്കുന്നു. കെട്ടിടം നിര്‍മ്മിച്ചിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കെട്ടിടത്തിന് ഇതുവരെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. രാത്രിയായാല്‍ പല സ്ഥലങ്ങളില്‍ നിന്നും വരുന്ന ആളുകള്‍ ആണ് മദ്യപാനത്തിനും മറ്റുമായി ഇതിനുള്ളില്‍ കയറുന്നത്. സ്ഥലത്ത് പോലീസ് രാത്രികാല പരിശോധനകള്‍ കര്‍ശനമാക്കുന്നില്ല എന്നും പരാതിയുണ്ട്. കെട്ടിടത്തിന് പുറകില്‍ കൂടി പടികള്‍ കയറി സാമൂഹ്യ വിരുദ്ധര്‍ കെട്ടിടത്തിനുള്ളില്‍ കടന്നാലും ആരും അറിയില്ല എന്നതാണ് ഏറ്റവും പ്രധാനകാര്യം.

കെട്ടിടത്തിന് മുകള്‍ നിലയില്‍ വെളിച്ചത്തിനുള്ള സംവിധാനവും അധികാരികള്‍ ഒരുക്കിയിട്ടില്ല. രാത്രിസമയങ്ങളില്‍ ബസ്‌ കയറാനും ഇറങ്ങാനും സ്റ്റാന്‍റില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ ഇത് വലിയ ഭീഷണിയായി മാറുന്നു. നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന പ്രധാന കെട്ടിടങ്ങളില്‍ ഒന്നായ കെ.എസ്.ആര്‍.റ്റി.സി സമുച്ചയ പരിസരത്ത് പോലീസ് രാത്രികാല പെട്രോളിംഗ് ശകതമാക്കണം എന്നാണ് ആവശ്യമുയരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...