തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല ; രാജ്യസഭാ അംഗത്വം ലഭിച്ചാൽ സ്വീകരിക്കും : ഐ.എം. വിജയൻ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ഇന്ത്യൻ ഫുട്ബോൾ രംഗത്തെ ഇതിഹാസ താരമായ ഐ.എം.വിജയൻ രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമായി പ്രവർത്തിക്കാൻ തനിക്ക് സാധിക്കില്ലെന്നും എന്നാൽ തനിക്ക് മൂന്ന് പ്രമുഖ പാർട്ടികളുമായും സൗഹൃദബന്ധമുണ്ടെന്നും ഐ.എം. വിജയൻ വിശദീകരിച്ചു. ഈയടുത്ത കാലത്ത് പ്രധാനമന്ത്രിയുടെ ഒരു പ്രതിനിധി തന്നെ നേരിൽ കണ്ടിരുന്നുവെന്നും പ്രമുഖ സിനിമാതാരവും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപി ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ താൽപര്യമില്ലെങ്കിലും രാജ്യസഭാംഗത്വം ലഭിച്ചാൽ അത് സ്വീകരിക്കുമെന്നും ഐ.എം. വിജയൻ അറിയിച്ചു. കായിക മേഖലയുമായി ബന്ധപ്പെട്ട ഒരു അംഗത്വമാണെങ്കിൽ അത് അംഗീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷവും കോൺഗ്രസും തന്നെ മത്സരിക്കാനായി സമീപിച്ചിരുന്നുവെന്നും എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അവരെ അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോൾ ലഭിക്കുന്ന പൊതുജനങ്ങളുടെ സ്നേഹം തനിക്ക് നിലനിർത്തണമെന്നും ഐ.എം.വിജയൻ പറഞ്ഞു. താൻ ദേശീയ താരമായതുകൊണ്ട് കായികപ്രേമികൾ മാത്രമല്ല, സാധാരണക്കാരും തന്നെ ഒരുപോലെ സ്നേഹിക്കുന്നുണ്ട്. ഈ സ്നേഹബന്ധം നിലനിർത്തുന്നതിനാണ് താൻ കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ സജീവമായാൽ ഈ സ്നേഹത്തിന് കോട്ടം തട്ടുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...