കെഎസ്ആർടിസി ബസിൽ വെച്ച് ഛർദി അനുഭവപ്പെട്ട വിദ്യാർത്ഥിനിയെ രാത്രി 7 മണിക്ക് വഴിയിൽ ഇറക്കിവിട്ടതായി പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വെച്ച് ഛർദി അനുഭവപ്പെട്ട വിദ്യാർത്ഥിനിയെ രാത്രി 7 മണിക്ക് വഴിയിൽ ഇറക്കിവിട്ടതായി പരാതി. കോലിയക്കോട് സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥി നിഖിലയ്ക്കാണ് ദുരനുഭവം. വൈകുന്നേരം ആറരയോടെ വേൾഡ് മാർക്കറ്റിന് മുന്നിൽ നിന്നും കോലിയക്കോടേയ്ക്ക് ബസ് കയറിയതാണ് നിഖില. കഴക്കൂട്ടം കഴിഞ്ഞപ്പോഴാണ് നിഖിലയ്ക്ക് ഛർദ്ദി ആരംഭിച്ചത്. ബസ് വെട്ടുറോഡ് എത്തിയപ്പോഴേക്കും ബസ്സിനുള്ളിൽ ഛർദ്ദിക്കാൻ പറ്റില്ല എന്ന് കണ്ടക്ടർ പറഞ്ഞു.

തുടർന്ന് ബസ് നിർത്തി വിദ്യാർഥിനിയെ ഇറക്കിയ ശേഷം ബസ് വിട്ടു പോയി. വെഞ്ഞാറമൂട് ഡിപ്പോയിലെ ബസാണ് ഇത്തരത്തിൽ യുവതിയോട് പെരുമാറിയത്. കൈവശം പണമില്ലാത്തതിനെ തുടർന്ന് പെൺകുട്ടി വിവരം വീട്ടിൽ വിളിച്ചറിയിച്ചു. തുടർന്ന് സമീപത്തെ കടയിലേക്ക് ​ഗൂ​ഗിൾ പേ ചെയ്ത് പണം വാങ്ങിയാണ് പെൺകുട്ടി യാത്ര തുടർന്നത്. വെട്ടുറോഡ് നിന്നും പോത്തൻകോട് സ്വകാര്യ വാഹനത്തിൽ എത്തി അവിടെ നിന്നും ബസിൽ കോലിയക്കോടുള്ള വീട്ടിലെത്തിയപ്പോഴേക്കും രാത്രി എട്ടര കഴിഞ്ഞു. കഴക്കൂട്ടം പോലീസിൽ പരാതി നൽകിയതായി പെൺകുട്ടി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

0
മലപ്പുറം : മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു....

പിഎം ശ്രീ : പദ്ധതി നടപ്പാക്കാതെ കേന്ദ്രഫണ്ട് ലഭിക്കില്ല, വിദ്യാർഥികൾക്ക് ലഭിക്കേണ്ട പ്രയോജനം...

0
ന്യൂഡൽഹി : പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ വൈകുന്നതിനാൽ കേന്ദ്രസർക്കാരിന്റെ മറ്റു...

ഒന്നര വയസുകാരിയുടെ കൊലപാതകം ; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

0
തിരുവനന്തപുരം: തിരുവനന്തപുരം മലയിന്‍കീഴ് വിളവൂർക്കലിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ക്രിസ്റ്റിയുടെ...

തൊഴിലുറപ്പിൽനിന്ന് വിബി ജി റാംജിയിലേക്ക് മാറ്റം ; കേരളത്തിൽ ഒന്നരക്കോടി തൊഴിൽദിനങ്ങൾ കുറഞ്ഞതായി കണക്കുകൾ

0
കൊല്ലം : തൊഴിലുറപ്പിന്റെ പുതിയ പതിപ്പായ വിബി ജി റാംജി നടപ്പാക്കുന്നതുമായി...