യുവാവിനെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി മാരകമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: യുവാവിനെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി മാരകമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. താഴെക്കോട് പൂതാര്‍ത്തൊടി ഇബ്രാഹിമിനെയാണ് (33) പരിക്കേല്‍പ്പിച്ചത്. സെപ്റ്റംബര്‍ 24ന് രാത്രി ഒമ്പതിന് പെരിന്തല്‍മണ്ണയിലെ ആശുപത്രി പാര്‍ക്കിങ് ഏരിയയില്‍ നിന്ന് വിളിച്ചിറക്കി കാറില്‍ കയറ്റി കൊണ്ടുപോവുകയും കാറി ല്‍ വെച്ചും പിന്നീട് ചെത്തല്ലൂരിലെ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ വെച്ചും സമീപത്തെ മലയില്‍ വെച്ചും മാരകമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് പരാതി. ശേഷം യുവാവ് ജോലി ചെയ്യുന്ന ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ഉപേക്ഷിച്ചു. യുവാവിന്റെ മൊഴി പ്രകാരം മൂന്നു പേര്‍ക്കെതിരെ പെരിന്തല്‍മണ്ണ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താനെന്ന് പറഞ്ഞാണ് കാറില്‍ കയറ്റിയത്.

ശരീരമാസകലം അടിയേറ്റ പാടുണ്ട്. പെരിന്തല്‍മണ്ണ എസ്.എച്ച്.ഒക്ക് വിശദമായ പരാതി നല്‍കി. പ്രതികളിലൊരാളുടെ ജോലി നഷ്ടപ്പെട്ടതിലെ വിരോധമാണ് കാരണമായി പറയുന്നത്. പോലീസില്‍ പരാതിപ്പെടുകയോ മറ്റൊരാളോട് വെളിപ്പെടുത്തുകയോ ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ദേഹത്തെ പരിക്കുകള്‍ ബൈക്കില്‍നിന്ന് വീണതാണെന്ന് പറയണമെന്ന് നിര്‍ബന്ധിച്ചാണ് യുവാവിനെ ഉപേക്ഷിച്ചത്. ഭയം കാരണം ഒരു ദിവസം കഴിഞ്ഞാണ് പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയത്. പ്രതികളുടെ മേല്‍വിലാസവും ഫോട്ടോയും സഹിതമാണ് പരാതി നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അകലക്കുന്നത്തും പാലായിലും വിവിധ ഇടങ്ങളിൽ മോഷണം ; പോലീസ് അന്വേഷണം

0
കോട്ടയം : കോട്ടയം അകലക്കുന്നത്തും പാലായിലും വിവിധ ഇടങ്ങളിൽ മോഷണം. പൂത്തിളപ്പിൽ പട്ടാപകൽ...

അമേരിക്കയിലെ മലയാളി യുവതികളുടെ ദുരൂഹമരണം ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകും ; അന്വേഷണം പുരോഗമിക്കുന്നു

0
കാലിഫോർണിയ: മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്....

തിരുവനന്തപുരം കോർപ്പറേഷൻ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് ; വി.വി. രാജേഷ്...

0
തിരുവനന്തപുരം: കാടും പടർപ്പും മാലിന്യവും നിറഞ്ഞ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ തിരുവനന്തപുരം...

തൊണ്ടിമുതൽ കേസ് : മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് സെഷൻസ് കോടതി...

0
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം...