ഷാഫി പറമ്പിൽ എംപിയുടെ പ്രതിച്ഛായ തകർക്കാൻ ആസൂത്രിത നീക്കം നടത്തുന്നുവെന്നാരോപിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ പരാതി
തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിയുടെ പ്രതിച്ഛായ തകർക്കാൻ ആസൂത്രിത നീക്കം നടത്തുന്നുവെന്നാരോപിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് പരാതി നൽകി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനാണ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് പരാതി നൽകിയത്. കണ്ണൂർ ജില്ലയിൽ ഷാഫി പറമ്പിലിനെ പിന്തുണച്ചുകൊണ്ട് ഫ്ലക്സ് ബോർഡുകൾ ഉയർന്നതിന് പിന്നാലെയാണ് നടപടി.പരാതിയുടെ പകർപ്പ് രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എന്നിവർക്കും നൽകിയിട്ടുണ്ട്. മുതിർന്ന നേതാവെന്ന നിലയിൽ പാലിക്കേണ്ട മര്യാദകൾ അദ്ദേഹം ലംഘിക്കുകയാണെന്നും പാർട്ടി താല്പര്യത്തിന് വിരുദ്ധമായാണ് ഉണ്ണിത്താൻ പ്രവർത്തിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിൽ ഉണ്ണിത്താനെതിരെ അടിയന്തരമായി അച്ചടക്ക നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ എംപിയും ഷാഫി പറമ്പിലും തമ്മിലുള്ള പരസ്യമായ പോരും ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പാരമ്പര്യത്തെച്ചൊല്ലിയുള്ള വിവാദങ്ങളും പാർട്ടിക്കുള്ളിൽ ചർച്ചയാകുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്യ പിന്തുണയും തള്ളലുമായി രംഗത്ത് വരുകയാണ്. നേരത്തെ ഒരു വിഭാഗം യുവ എംഎൽഎമാരും ഷാഫി പറമ്പിലിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. അതിനിടെ തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഷാഫിയുടെ അനുയായികളാണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് രാജ്മോഹൻ ഉണ്ണിത്താൻ. പാർട്ടി നേതൃത്വം പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരണത്തിലിരുന്ന സമയത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്നും മേയർ വി.വി രാജേഷ്
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
കുമ്പഴയിൽ വാഹനാപകടം : കെ.എസ്.ആർ.ടി.സി ബസും രണ്ട് ലോറികളും കൂട്ടിയിടിച്ചു – നിരവധിപേര്‍ക്ക് പരിക്ക് – CCTV വീഡിയോ കാണാം
-
തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു
-
ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാത്ത ആഡംബര കാർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു





