ലഹരിക്കെതിരെ കൈകോർത്ത് മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി കേഡറ്റുകൾ
പത്തനംതിട്ട : ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി. യൂണിറ്റിന്റെയും ജില്ലാ സാമൂഹികനീതി വകുപ്പിന്റെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലിയും ബോധവത്കരണ ക്ലാസും നടന്നു. നഷാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി നടന്ന റാലി ജില്ലാ സാമൂഹികനീതി ഓഫീസർ ഷംല ബീഗം ഫ്ലാഗ് ഓഫ് ചെയ്തു. പത്തനംതിട്ട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. രജ്ഞിത്ത് വി.എൽ. മുഖ്യസന്ദേശം നൽകി. റാലിക്കുശേഷം നടന്ന ബോധവത്കരണ ക്ലാസിന് പത്തനംതിട്ട അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ എസ്. നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ ഹേമ മേരി മാത്യു, സി.പി.ഒ. മിന്റോ വി.ടി., കേഡറ്റ് ലീഡർ ജറുഷ ഗ്രെയ്സ് ജോൺ എന്നിവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.pathanamthitta.media
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരണത്തിലിരുന്ന സമയത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്നും മേയർ വി.വി രാജേഷ്
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
കുമ്പഴയിൽ വാഹനാപകടം : കെ.എസ്.ആർ.ടി.സി ബസും രണ്ട് ലോറികളും കൂട്ടിയിടിച്ചു – നിരവധിപേര്‍ക്ക് പരിക്ക് – CCTV വീഡിയോ കാണാം
-
തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു
-
ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാത്ത ആഡംബര കാർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു





