മികച്ച പ്രവർത്തനം കാഴ്ചവെച്ച പോലീസ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ആദരവ് നല്കി ജില്ലാ പോലീസ് മേധാവി
പത്തനംതിട്ട : കുറ്റാന്വേഷണം, പ്രതികളെ പിടികൂടൽ, കാണാതായവരെ കണ്ടെത്തൽ, കോടതി നടപടികൾ കാര്യക്ഷമമായി നിർവഹിക്കൽ തുടങ്ങി വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പോലീസ് ഉദ്യോഗസ്ഥരെയും മാതൃകാപരമായ സേവനം നടത്തിയ ജീവനക്കാരെയും ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് പ്രശംസാപത്രം നൽകി ആദരിച്ചു. പോലീസിന്റെ പ്രവർത്തനങ്ങൾക്ക് സഹായകരമായ ഇടപെടൽ നടത്തിയ പൊതുജനങ്ങളെയും ചടങ്ങിൽ ആദരിച്ചു. തിരുവല്ല കടപ്ര സ്വദേശിയായ വിനോദ് കെ., ഭാര്യ ശ്രീദേവി വിനോദ്, മക്കളായ വിഷ്ണു വിനോദ്, വൈഷ്ണവ് വിനോദ് എന്നിവരാണ് പൊതുജനങ്ങളുടെ വിഭാഗത്തിൽ ആദരിക്കപ്പെട്ടത്. തിരുവല്ല കടപ്ര കണ്ണശ്ശ സ്മാരക സ്കൂളിലെ മോഷണക്കേസിലെ പ്രതിയെ പിടികൂടാൻ സഹായിച്ചതിനാണ് കുടുംബത്തെ ആദരിച്ചത്. സ്കൂൾ പരിസരത്തുനിന്ന് പ്രതി ബസിൽ കയറി രക്ഷപെട്ടതിനെ തുടർന്ന് വിനോദും കുടുംബവും സ്വന്തം വാഹനത്തിൽ പിന്തുടർന്ന് പിടികൂടി പോലീസിന് കൈമാറാൻ സഹായിക്കുകയായിരുന്നു.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെയും സബ് ഡിവിഷനുകളുടെയും മികച്ച പ്രവർത്തനങ്ങളും ചടങ്ങിൽ പ്രത്യേകം അഭിനന്ദിക്കപ്പെട്ടു. സങ്കീർണമായ കേസുകൾ കാര്യക്ഷമമായി അന്വേഷിച്ച് പ്രതികളെ പിടികൂടിയതും അന്യസംസ്ഥാനങ്ങളിൽ ഉൾപ്പെടെ അന്വേഷണം നടത്തി ഒളിവിൽ കഴിഞ്ഞ പ്രതികളെ നിയമത്തിനുമുന്നിലെത്തിച്ചതും കാണാതായവരെ കണ്ടെത്തിയതും കോടതി നടപടികൾ കൃത്യമായി പൂർത്തിയാക്കി കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ കാഴ്ചവെച്ച മികവുമാണ് ഉദ്യോഗസ്ഥരെ ആദരിക്കുന്നതിന് പരിഗണിച്ചത്. ജില്ലാ പോലീസ് ഓഫീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ ഉത്തരവാദിത്വപൂർണവും മാതൃകാപരവുമായ സേവനവും ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു. പോലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിൽ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ സേവനം നിർണായകമാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി എല്ലാ മാസവും അവസാന ശനിയാഴ്ച സംസ്ഥാനത്തുടനീളം പോലീസ് വകുപ്പ് അനുമോദന ദിനം ആചരിച്ചുവരുന്നു. ഇതിന്റെ ഭാഗമായാണ് പോലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പുറമെ സേനയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന പൊതുജനങ്ങൾക്കും ആദരം നൽകിയത്. ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ്, അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് ആർ.ജയരാജ്, അഡീഷണൽ പോലീസ് സൂപ്രണ്ട് നിമിഷി ത്രിപാഠി, ജില്ലാ പോലീസ് ഓഫീസിലെയും വിവിധ സബ് ഡിവിഷനുകളിലെയും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാർ, സർക്കിൾ ഇൻസ്പെക്ടർമാർ, സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരണത്തിലിരുന്ന സമയത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്നും മേയർ വി.വി രാജേഷ്
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്വ്വ് ബാങ്ക് പിഴ ചുമത്തി
-
കുമ്പഴയിൽ വാഹനാപകടം : കെ.എസ്.ആർ.ടി.സി ബസും രണ്ട് ലോറികളും കൂട്ടിയിടിച്ചു – നിരവധിപേര്ക്ക് പരിക്ക് – CCTV വീഡിയോ കാണാം
-
തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു
-
ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാത്ത ആഡംബര കാർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു





