Skip to content

തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭ മേളയിൽ തിരക്കേറുന്നു : പാരമ്പര്യ തനിമയിൽ വിപണി

റാന്നി : പാരമ്പര്യത്തിന്റെ  തനിമയും ഗ്രാമീണ ജീവിതത്തിന്റെ  ഗൃഹാതുരത്വവും വിളിച്ചോതി തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം ശ്രദ്ധേയമാകുന്നു. വാണിഭ നഗരിയിലെ പരമ്പരാഗത വ്യാപാര വിപണിയിൽ തിരക്കേറുകയാണ്. പഴയകാല ജീവിതശൈലിയുമായി ചേർന്നുനിൽക്കുന്ന ഉത്പന്നങ്ങൾ തേടി നിരവധി പേരാണ് ഇവിടെ എത്തുന്നത്. പരമ്പരാഗത രീതിയിൽ നിർമ്മിച്ച കുട്ട, മുറം, വട്ടി, തഴപ്പായ തുടങ്ങിയ കരകൗശല ഉത്പന്നങ്ങൾക്ക് വാണിഭ നഗരിയിൽ ആവശ്യക്കാരേറെയാണ്. വിപണിയിലെത്തുന്നവർക്ക് ഒരു നിമിഷം പഴയകാല ഓർമ്മകളിലേക്ക് മടങ്ങിപ്പോകാനുള്ള അനുഭവമാണ് ഈ കാഴ്ചകൾ സമ്മാനിക്കുന്നത്. ആധുനിക നോൺസ്റ്റിക് പാത്രങ്ങൾ വിപണി കീഴടക്കിയിട്ടും മൺപാത്രങ്ങളോടുള്ള മലയാളികളുടെ താത്പര്യത്തിന് കുറവില്ലെന്ന് ഇവിടുത്തെ കച്ചവടം വ്യക്തമാക്കുന്നു.

വിവിധ വലിപ്പത്തിലുള്ള മൺചട്ടികൾ വാങ്ങാൻ സ്ത്രീകൾ കൂട്ടത്തോടെ എത്തുന്നുണ്ട്. വിലപേശി ഇഷ്ടപ്പെട്ട മൺചട്ടികൾ സ്വന്തമാക്കുന്നതും വൃശ്ചിക വാണിഭത്തിലെ പതിവ് കാഴ്ചയാണ്. കാർഷിക ഉപകരണങ്ങൾ തേടിയെത്തുന്നവരും വിപണിയിൽ നിരവധിയുണ്ട്. മുതിർന്ന പുരുഷന്മാർക്കിടയിൽ തൂമ്പയുടെ കൈപ്പിടിക്കും കോടാലിയുടെ കൈപ്പിടിക്കുമാണ് കൂടുതൽ പ്രിയം. കർഷകർക്ക് ആവശ്യമായ വിത്തുചേന, കാച്ചിൽ തുടങ്ങിയ വിവിധയിനം കിഴങ്ങുവർഗങ്ങളും വിപണിയിൽ ലഭ്യമാണ്. ആധുനികതയുടെ കാലത്തും പഴമയുടെ ഉത്പന്നങ്ങൾക്കുള്ള സ്വീകാര്യത വിളിച്ചോതുന്നതാണ് തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിലെ പരമ്പരാഗത വിപണി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരണത്തിലിരുന്ന സമയത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്നും മേയർ വി.വി രാജേഷ്

  2. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  3. കുമ്പഴയിൽ വാഹനാപകടം : കെ.എസ്.ആർ.ടി.സി ബസും രണ്ട് ലോറികളും കൂട്ടിയിടിച്ചു – നിരവധിപേര്‍ക്ക് പരിക്ക് – CCTV വീഡിയോ കാണാം

  4. തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു

  5. ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാത്ത ആഡംബര കാർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു

Share on WhatsApp

Share this story

തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭ മേളയിൽ തിരക്കേറുന്നു : പാരമ്പര്യ തനിമയിൽ വിപണി pathanamthittamedia.com