എസ്.എം.എ. കുട്ടികളുടെ ചികിത്സാ ക്യാമ്പയിനിൽ ആശയക്കുഴപ്പമുണ്ടായി : ഫണ്ട് സമാഹരണം സ്വാഗതാർഹമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം : കോഴിക്കോട് എസ്.എം.എ. ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി നടക്കുന്ന ധനസമാഹരണ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടായതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണം നടത്തുന്നതെന്ന് മാധ്യമങ്ങൾ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് സർക്കാർ സൗജന്യമായി നൽകുന്ന റിസ്ഡിപ്ലാം മരുന്നിനെക്കുറിച്ച് പരാമർശിച്ചതെന്ന് മന്ത്രി വിശദീകരിച്ചു. എസ്.എം.എ. ബാധിതർക്കായി നിലവിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭ്യമാക്കുന്ന ചികിത്സ ഓറൽ മരുന്നായ റിസ്ഡിപ്ലാം ആണെന്നും ഇത് സർക്കാർ സൗജന്യമായി നൽകിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇപ്പോൾ നടക്കുന്ന ധനസമാഹരണ ക്യാമ്പയിൻ ജീൻ തെറാപ്പിക്കുവേണ്ടിയാണെന്ന് പിന്നീട് വ്യക്തമായി.
ചികിത്സാരീതി വ്യക്തമാക്കാതെയുള്ള ചോദ്യമാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി. ജീൻ തെറാപ്പി നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെങ്കിലും കുട്ടികൾക്ക് ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്ന ഏത് നൂതന ചികിത്സാരീതിയെയും സർവാത്മനാ സ്വാഗതം ചെയ്യുന്നതായി മന്ത്രി പറഞ്ഞു. കുട്ടികളുടെ ആരോഗ്യത്തിനായി നടത്തുന്ന ഏതൊരു ശ്രമവും വ്യക്തിപരമായി സന്തോഷം നൽകുന്നതാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ജാതി, മതം, വർണം, വർഗം തുടങ്ങിയ വ്യത്യാസങ്ങൾക്കതീതമായി സഹായഹസ്തം നീട്ടുന്ന കേരളീയരുടെ മാനുഷിക മൂല്യങ്ങൾ എസ്.എം.എ. ബാധിതരായ കുട്ടികളുടെ കാര്യത്തിലും പ്രകടമാകുന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരണത്തിലിരുന്ന സമയത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്നും മേയർ വി.വി രാജേഷ്
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
കുമ്പഴയിൽ വാഹനാപകടം : കെ.എസ്.ആർ.ടി.സി ബസും രണ്ട് ലോറികളും കൂട്ടിയിടിച്ചു – നിരവധിപേര്‍ക്ക് പരിക്ക് – CCTV വീഡിയോ കാണാം
-
ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാത്ത ആഡംബര കാർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു
-
തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു





