മലയാളി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി ; സുൽത്താൻബത്തേരി സ്വദേശി ഹൈനസിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : മലയാളി വിദ്യാർത്ഥിനി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ സുൽത്താൻ ബത്തേരി സ്വദേശിക്കെതിരെ പരാതി. കഫേ തുടങ്ങാൻ സഹായിച്ച വയനാട് സ്വദേശി ഹൈനസിനെതിരെയാണ് 20 വയസ്സുകാരിയായ വിദ്യാർത്ഥിനി പരാതി നൽകിയിരിക്കുന്നത്. മടിവാളയിൽ സുഹൃത്തുക്കൾ നടത്തുന്ന കഫേയിൽ പാർട്ട് ടൈം ആയി ജോലി ചെയ്യുകയായിരുന്നു യുവതി. കഫേ നഷ്ടത്തിലായതിനെത്തുടർന്ന് അത് വിൽക്കാൻ സഹായിക്കാം എന്ന് പറഞ്ഞ് എത്തിയ ഹൈനസ് ഈ മാസം 12-നാണ് യുവതിയെ മുറിയിൽ വെച്ച് അതിക്രമത്തിന് ഇരയാക്കിയത്. യുവതിക്ക് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്ത് വെള്ളവും ജ്യൂസും വാങ്ങാൻ പുറത്തുപോയ തക്കം നോക്കിയാണ് ഹൈനസ് ബലംപ്രയോഗിച്ച് പീഡിപ്പിച്ചത്.

സംഭവത്തിന് ശേഷം മടിവാള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കർണാടക പോലീസിന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് പെൺകുട്ടി ആരോപിക്കുന്നു. പീഡന പരാതി നൽകിയിട്ടും അത് സ്വീകരിക്കാനോ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാനോ പോലീസ് തയ്യാറായില്ല. പോലീസ് സ്റ്റേഷനുള്ളിൽ വെച്ചുപോലും തനിക്ക് ഭീഷണി നേരിടേണ്ടി വന്നതായും കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചതായും യുവതി വെളിപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...