മലയിടംതുരുത്ത് ഉന്നതിയില്‍ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന പട്ടികജാതി കുടുംബങ്ങളെ സന്ദർശിച്ച് മുൻമന്ത്രി പി. രാജീവ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടംതുരുത്ത് ഉന്നതിയില്‍ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന പട്ടികജാതി കുടുംബങ്ങളെ മുൻമന്ത്രി പി. രാജീവ് സന്ദർശിച്ചു. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇവിടെയുള്ള ഏഴ് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ കഴിഞ്ഞ ദിവസം വൻ പോലീസ് സന്നാഹം എത്തിയതിനെത്തുടർന്നുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ സന്ദർശനം. കുടിയൊഴിപ്പിക്കലിനിടെ ഇന്നലെയുണ്ടായ പോലീസ് അതിക്രമം ആരുടെയോ നിർദേശപ്രകാരം നടന്നതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട് അറുപത് വർഷത്തോളമായി നിലനിൽക്കുന്ന ഭൂമി തർക്കക്കേസിലാണ് കുടുംബങ്ങൾക്ക് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടേണ്ടി വന്നത്. കോടതി ഉത്തരവ് പ്രകാരം രണ്ട് ഏക്കർ 65 സെന്റ് ഭൂമി അളന്ന് ഏറ്റെടുക്കുന്നതിനായി അഭിഭാഷക കമ്മീഷൻ 150ലധികം പോലീസുകാരും ജെസിബിയും ആംബുലൻസുകളുമായി എത്തിയതോടെയാണ് പ്രദേശത്ത് വൻ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. കോടതി ഉത്തരവ് നടപ്പാക്കാനുള്ള പതിനഞ്ചാമത്തെ ശ്രമമായിരുന്നു ഇത്. സ്ത്രീകളും കുട്ടികളുമടക്കം അണിനിരന്നതോടെ ഉദ്യോഗസ്ഥർക്ക് നടപടികൾ പൂർത്തിയാക്കാനാവാതെ മടങ്ങേണ്ടി വന്നു.

പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യാനുള്ള പൊലീസിന്റെ ശ്രമമാണ് സ്ഥലത്ത് വലിയ സംഘർഷത്തിന് വഴിവെച്ചത്. ആസൂത്രിതമായ നീക്കമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന വിമർശനമാണ് പി. രാജീവ് ഉന്നയിക്കുന്നത്. അതേസമയം, ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന 50 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിഷേധം വ്യാപകമായതോടെ നിലവിൽ കുടിയൊഴിപ്പിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...