റാന്നി സ്വദേശിയായ യുവാവ് വിവാഹത്തിന് പിറ്റേന്ന് വധുവിനെ കബളിപ്പിച്ച് കടന്നു കളഞ്ഞെന്ന പരാതി ഒത്തുതീർപ്പായി

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി : റാന്നി സ്വദേശിയായ യുവാവ് വിവാഹത്തിനു പിറ്റേന്ന് വധുവിനെ കബളിപ്പിച്ച് കടന്നു കളഞ്ഞെന്ന പരാതി ഒത്തുതീർപ്പായി. വധുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയാണു വരൻ്റെ കുടുംബം പരാതി ഒത്തു തീർപ്പാക്കിയത്. വിവാഹബന്ധം വേർപെടുത്താനും തീരുമാനമായി. കടുത്തുരുത്തിയിലുള്ള വധുവിന്റെ കുടുംബമാണ് പോലീസിൽ പരാതി നൽകിയത്. ജനുവരി 23നു റാന്നിയിലായിരുന്നു വിവാഹം. പിറ്റേന്നു രാത്രി വധുവിനെ വീടിന്റെ മുന്നിൽ ഇറക്കിവിട്ടശേഷം വരൻ മുങ്ങിയെന്നായിരുന്നു പരാതി. വധുവിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപരമായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ടായിരുന്നു. തുടർന്ന് ഇറ്റലിയിലുള്ള വരനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസ് കേസെടുത്തു. തുടർന്നാണ് വരന്റെ കുടുംബം ഒത്തു തീർപ്പിനെത്തിയത്. വിവാഹസമയത്തു വരൻ 10 ലക്ഷം രൂപയും സ്വർണാഭരണങ്ങളും കൈക്കലാക്കിയെന്നും പരാതിയിലുണ്ടായിരുന്നു. അതും തിരിച്ചുകൊടുക്കാൻ തീരുമാനമായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...