ലഹരി മാഫിയാ സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതിക്ക് നേരെ വധഭീഷണിയുള്ളതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ലഹരി മാഫിയാ സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതിക്ക് നേരെ വധഭീഷണിയുള്ളതായി പരാതി. കോഴിക്കോട് ഒളവണ്ണ സ്വദേശിനിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. ചക്കുകടവ് ചെന്നാലേരി സ്വദേശി സലീം എന്നയാള്‍ കഴിഞ്ഞ ദിവസം യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തില്‍ ഇയാളെ പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. സലീം പുറത്തിറങ്ങിയാല്‍ തന്നെ അപായപ്പെടുത്തുമെന്നാണ് ചികിത്സയിലുള്ള യുവതി ആരോപിക്കുന്നത്. 2016ലാണ് മൊബൈല്‍ ഫോണ്‍ വിളികളിലൂടെ സലീം യുവതിയെ പരിചയപ്പെടുന്നത്.

പിന്നീട് ഇയാള്‍ ഇവരെ ലഹരിക്കടത്തിന് ഉപയോഗിച്ചു. എന്നാല്‍ 2018ല്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് കഞ്ചാവുമായി യുവതി പോലീസിന്റെ പിടിയിലായിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ഇയാളില്‍ നിന്നും അകലം പാലിക്കാന്‍ ശ്രമിച്ചെങ്കിലും കൂടെ നിന്നില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. സഹോദരിയുടെ മകനെ കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിയുണ്ടായി. ഇതുസംബന്ധിച്ച് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതി നല്‍കി തൊട്ടടുത്ത ദിവസമാണ് ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവതിയെ പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...