വോട്ടുപിടിക്കാൻ മദ്യം വിതരണം ചെയ്തതായി പരാതി ; പിടികൂടിയ 3 സിപിഎം പ്രവർത്തകരെ മോചിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ: വയനാട് തോൽപ്പെട്ടിയിൽ വോട്ടുപിടിക്കാൻ മദ്യം വിതരണം ചെയ്തതായി പരാതി. സിപിഎം പ്രവർത്തകർ രാത്രി നെടുന്തന ഉന്നതിയിൽ മദ്യം വിതരണം ചെയ്യാൻ ശ്രമിച്ചെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പോലീസെത്തി പിടികൂടിയ 3 സിപിഎം പ്രവർത്തകരെ മറ്റ് പ്രവർത്തകർ ചേർന്ന് മോചിപ്പിച്ചെന്നും പരാതിയുണ്ട്. ഇത് പ്രദേശത്ത് സംഘർഷാവസ്ഥാ സൃഷ്ടിച്ചു. പിന്നീട് സ്ഥലത്ത് തമ്പടിച്ച ഇരുഭാഗം പാർട്ടി പ്രവർത്തകരെയും പോലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. സ്ഥലത്ത് 7 മണിക്ക് ശേഷം എത്തരുതെന്നായിരുന്നു പോലീസ് നിർദേശം. എന്നാൽ ഒരു വിഭാഗം സിപിഎം പ്രവർത്തകർ രാത്രി എത്തിയിരുന്നു. ഇവർക്കൊപ്പം സ്ഥാനാർത്ഥിയുമുണ്ടായിരുന്നു. ഇത് യുഡിഎഫ് പ്രവർത്തകർ തടയുകയായിരുന്നു. സംഘർഷാവസ്ഥ ഉണ്ടായതോടെ പോലീസ് സ്ഥലത്തെത്തി.കസ്റ്റഡിയിലെടുത്ത മൂന്ന് പ്രവർത്തകരെ സിപിഎം തടഞ്ഞു. നിലവിൽ കനത്ത പോലീസ് സുരക്ഷയാണ് പ്രദേശത്തുള്ളത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാലഗോകുലം സമ്മേളനത്തിൽ പങ്കെടുത്ത് എം ജി സർവകലാശാല വൈസ് ചാൻസിലർ

0
തിരുവനന്തപുരം : ബാലഗോകുലം സമ്മേളനത്തിൽ പങ്കെടുത്ത് എം ജി സർവകലാശാല...

പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വ്യക്തിപരമായി ആക്ഷേപിക്കില്ലെന്ന് ജി സുധാകരൻ

0
ആലപ്പുഴ : പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വ്യക്തിപരമായി ആക്ഷേപിക്കില്ലെന്ന് സി...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ : പെരുമ്പാവൂർ മുൻസിഫ് കോടതിയിലെ എല്ലാ നടപടികളും സ്റ്റേ ചെയ്ത് ഹൈക്കോടതി

0
കൊച്ചി: മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ മുൻസിഫ് കോടതിയിലെ എല്ലാ നടപടികളും...

‘മാനുഷിക പരിഗണ നൽകണം, അതിർത്തി തുറക്കൂ’ ; ഇന്ത്യയുടെ സഹായം തേടി പി.ഒ.കെ. പ്രക്ഷോഭകർ

0
ഇസ്ലാമാബാദ് : പാക് അധീന കശ്മീരിൽ പാകിസ്ഥാൻ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ തുടരുന്നതിനിടെ,...