വിവാഹ ചടങ്ങിനിടെ കല്യാണ മണ്ഡപത്തിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: വിവാഹ ചടങ്ങിനിടെ കല്യാണ മണ്ഡപത്തിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചെന്ന് പരാതി. ബെംഗളൂരുവിലെ ബിദറഹള്ളിയിൽ ഒരു കോടി രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടെന്നാണ് പരാതി. അമേരിക്കയിൽ നിന്നെത്തിയ ശ്രീദേവി എന്ന ഡോക്ടർ മണ്ഡപത്തിലെ മുറിയിൽ അടച്ച് സൂക്ഷിച്ച സ്വണമാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ ആവലഹള്ളി പോലീസ് അന്വേഷണം തുടങ്ങി. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഓൾഡ് മദ്രാസ് റോഡിലെ കല്യാണ മണ്ഡപത്തിലെത്തിയ ബെംഗളൂരു സ്വദേശിയായ എൻആർഐ ഡോക്ടറാണ് കവർച്ചയ്ക്ക് ഇരയായത്. ബിദറഹള്ളിയിലെ എസ്ഡിപി പാലസ് കല്യാണ മണ്ഡപത്തിലായിരുന്നു കവർച്ച. വിദേശത്ത് നിന്നെത്തിയ ഡോക്ടർക്ക് കല്യാണ മണ്ഡപത്തിൽ വച്ച് സഹോദരൻ ആഭരണങ്ങളടങ്ങിയ പെട്ടി കൈമാറിയിരുന്നു.

ഇതിൽ കുറച്ചണിഞ്ഞ ശേഷം ബാക്കിയുള്ള ആഭരണങ്ങൾ പെട്ടിയോടെ മണ്ഡപത്തിലെ മുറിയിൽ വച്ച് പൂട്ടുകയായിരുന്നു. ചടങ്ങുകൾക്ക് ശേഷം ഇത് തിരികെ എടുക്കാൻ എത്തിയപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം അറിഞ്ഞതെന്ന് ഡോക്ടർ വ്യക്തമാക്കി. ഡോക്ടർ പരാതി നൽകിയതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആവലഹള്ളി പോലീസാണ് കേസ് അന്വേഷിക്കുന്നത്, കല്യാണ മണ്ഡപത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ചടങ്ങിനെത്തിയവരെ വിശദമായി ചോദ്യം ചെയ്യാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...

വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

0
തൃശൂർ: വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയോട് ക്രൂരത. തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ...

ആയുധപ്പുര കാലിയാകുന്നു; റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയുടെ അടിയന്തര സഹായം തേടി സെലെൻസ്കി

0
കീവ്: റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പ്രാദേശിക മിസൈല്‍ സഹായം വര്‍ധിപ്പിക്കണമെന്ന് യുഎസിനോട്...