കണ്ണൂർ തലശേരിയിൽ അരലക്ഷത്തിലധികം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയതായി പരാതി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂർ തലശേരിയിൽ അരലക്ഷത്തിലധികം രൂപയുടെ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയതായി പരാതി. കതിരൂരിലെ ലോട്ടറി സ്റ്റാളിലേക്ക് കൊണ്ടുപോകാൻ തലശേരി ബസ്റ്റാന്റിൽ എത്തിച്ച 1600 ടിക്കറ്റുകളാണ് നഷ്ടമായത്. തലശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പതിവുപോലെ തലശേരി ബസ്റ്റാന്റിൽ കെട്ടുകളായി എത്തിച്ച ലോട്ടറി. തലശേരിയിലെ ഏജൻസിയിൽ നിന്നും കതിരൂരിലെ സ്റ്റാളിലേക്ക് ബസിൽ കയറ്റിവിടാനായിരുന്നു പദ്ധതി. എന്നാൽ കതിരൂരിൽ ലോട്ടറി എത്തിയില്ല. 1600 ലോട്ടറി ടിക്കറ്റുകൾ തലശേരി ബസ്റ്റാന്റിൽ വെച്ച് തന്നെ നഷ്ടമായി.

സുവർണ കേരളം, കാരുണ്യ പ്ലസ് തുടങ്ങീ ഭാഗ്യക്കുറികളാണ് മോഷ്ടിച്ചത്. ഏഴിടത്തേക്ക് ഞങ്ങൾ കൊടുക്കാറുണ്ട്, അതിനിടെയാണ് 68000 രൂപ വിലമതിക്കുന്ന ടിക്കറ്റുകൾ മോഷണം പോയതെന്ന് ഏജൻസി ജീവനക്കാരൻ പറഞ്ഞു. തലശേരിയിലെ ഏജൻസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ചുവന്ന ടീ ഷർട്ട് ധരിച്ചൊരാൾ ടിക്കറ്റുമായി പോകുന്ന ദൃശ്യങ്ങളും ലഭിച്ചു. പ്രതി ഉടൻ പിടിയിലാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...