മലപ്പുറത്ത് പതിനേഴുകാരനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറത്ത് പതിനേഴുകാരനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. മലപ്പുറം വണ്ടൂർ അയനിക്കോടാണ് ഞായറാഴ്ച വൈകിട്ടാണ് സംഭവം. ചെമ്പ്രശേരി സ്വദേശി മുഹമ്മദിന്റെ മകൻ അൻഷിദിനാണ് മർദ്ദനമേറ്റത്. മര്‍ദനത്തിൽ കുട്ടിയുടെ കൈ പൊട്ടി. ശരീരത്തില്‍ മുറിവേറ്റിട്ടുണ്ട്. മര്‍ദനത്തിൽ കുട്ടിയുടെ പുറത്തും പരിക്കേറ്റിട്ടുണ്ട്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിൽ വണ്ടൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടുപേരെ പ്രതിചേര്‍ത്താണ് അന്വേഷണം. കൂടുതൽ പേര്‍ കേസിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

രണ്ടു വര്‍ഷം മുമ്പ് കുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ടാണ് മര്‍ദനമെന്നാണ് പരാതി. പത്താം ക്ലാസിൽ പഠിക്കുന്നതിനിടെയുണ്ടായ അടിപിടിയിൽ ഉള്‍പ്പെട്ടിരുന്ന മറ്റൊരു കുട്ടിയും അവരുടെ ബന്ധുക്കളും ചേര്‍ന്നാണ് മര്‍ദിച്ചതെന്നാണ് പരാതി. ഞായറാഴ്ച വൈകിട്ട് 17കാരൻ സഹോദരനൊപ്പം കടയിൽ ചായകുടിക്കാൻ പോയപ്പോഴാണ് സംഭവം. ഇവിടെ വെച്ച് മുമ്പ് നടന്ന അടിപിടിയുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് 17കാരനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാപ്പിഡോയ്ക്കും തിരിച്ചടി ; ലൈസൻസ് സസ്പെൻഡ് ചെയ്ത് ചണ്ഡീഗഢ് ഭരണകൂടം

0
ചണ്ഡീ​ഗഢ്: ഓൺലൈൻ ടാക്സി സേവനദാതാക്കളായ യൂബറിന്റെയും റാപ്പിഡോയുടെയും ലൈസൻസ് സസ്പെൻഡ് ചെയ്ത്...

റാന്നി പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ മോഡൽ പഠന കേന്ദ്രമായി മാറുന്നു

0
റാന്നി : പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ മോഡൽ പഠന കേന്ദ്രമായി മാറുന്നതിന്റെ ...

ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

0
വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്...

വടശ്ശേരിക്കരയില്‍ വളർത്തുപൂച്ചയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി...