കൊച്ചി: കൊച്ചിയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി മർദിച്ചതായി പരാതി. ഹോട്ടൽ റൂമിലേക്ക് വിളിച്ചു വരുത്തിയാണ് യുവതി ഉൾപ്പെടുന്ന നാല് അംഗ സംഘം മർദിച്ചത്. സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലാത്ത അമൽ ദേവ് എന്ന യുവാവിനാണ് മർദ്ദനമേറ്റത്. ഞായറാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. ഒന്നാം പ്രതി സഫ്നയാണ് അമലിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. അമൽദേവ് എത്തിയതിനു പിന്നാലെ നാലു കൂട്ടുപ്രതികളും എത്തി. യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സംഘം ആവശ്യപ്പെടുകയും വിസമ്മതിച്ചതോടെ അതിക്രൂരമായി മർദ്ദിക്കുക്കയും ചെയ്തതായി എഫ് ഐ ആറിൽ പറയുന്നു. മർദ്ദനത്തിൽ വാരിയെല്ല് ഒടിഞ്ഞ അമൽ ദേവ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അമൽദേവിന്റെ നഗ്ന ദൃശ്യങ്ങളും പ്രതികൾ പകർത്തി. കേസിൽ രണ്ട് പ്രതികളെ കടവന്ത്ര പോലീസ് ഇന്നലെ രാത്രി പിടികൂടിയിട്ടുണ്ട്. മുഖ്യ പ്രതി ഉൾപ്പെടെ മറ്റുള്ളവർക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]































