രക്തസാക്ഷി പരിവേഷത്തിനായി മന്ത്രി വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണ് ; അലോഷ്യസ് സേവ്യര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിന് നേരെ കയ്യേറ്റമുണ്ടായി എന്ന വാര്‍ത്ത തള്ളി കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. മന്ത്രിയെ കയ്യേറ്റം ചെയ്‌തെന്നത് അവ്‌സാതവമാണ്. മന്ത്രി രക്തസാക്ഷി പരിവേഷത്തിനായി വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണെന്ന് അലോഷ്യസ് പറഞ്ഞു. മന്ത്രിയുടെ അടുത്തുപോലും പ്രതിഷേധക്കാര്‍ക്ക് എത്താന്‍ കഴിഞ്ഞില്ലന്ന് അലോഷ്യസ് പറഞ്ഞു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധം രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്.

പോലീസിന്റെ സംരക്ഷണ വലയത്തിനിടെ എന്തെങ്കിലും സംഭവിച്ചോ എന്നതറിയില്ലെന്ന് അലോഷ്യസ് പറഞ്ഞു. 15ഓളം കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. വലിയ പോലീസ് സന്നാഹം ഉണ്ടായിരുന്നു. പരിധി വിട്ട് പ്രതിഷേധം ഉണ്ടായിട്ടില്ല. കേരളത്തിന്റെ ആരോഗ്യ മേഖല വലിയ പ്രതിസന്ധിയില്‍. ജനകീയ രോക്ഷം ആളിക്കത്തുക എന്നത് സ്വഭാവികമാണെന്നും ഇതിന്റെ പ്രതിഫലനമാണ് പ്രതിഷേധമെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. മന്ത്രിയെ ദേഹോപദ്രവം വരുത്തിയിട്ടില്ല. മന്ത്രി ഒരു രക്തസാക്ഷി പരിവേഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് അലോഷ്യസ് സേവ്യര്‍ ആവര്‍ത്തിച്ചു. മന്ത്രിയുടെ കഴുത്തിനും കൈയ്യിലും പരുക്കേറ്റിട്ടുണ്ട്. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുടിയേറ്റ ട്രക്ക് ഡ്രൈവർമാർക്ക് പകരം വിരമിച്ച സൈനികർ ; ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യൻ ഡ്രൈവർമാർക്ക്...

0
വാഷിംഗ്ടൺ: അമേരിക്കയിലെ കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർക്ക് പകരമായി വിരമിച്ച യുഎസ് സൈനികരെ...

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...