മലയാളി നഴ്​സിങ്​ വിദ്യാർത്ഥിയെ ബംഗളൂരുവിൽ കെട്ടിയിട്ട്​ മർദ്ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ബംഗളൂരുവിൽ മലയാളി നഴ്​സിങ്​ വിദ്യാർത്ഥിയെ കെട്ടിയിട്ട്​ അതിക്രൂരമായി മർദിച്ചതായി പരാതി. സുശ്രുതി നഴ്​സിങ്​ കോളജ്​ ഒന്നാംവർഷ വിദ്യാർത്ഥി മാവേലിക്കര മാങ്കാംകുഴി പുത്തൻപുരയിൽ ഷിജിയുടെ മകൻ എസ്​. ആദിലിനെയാണ്​​ (19) നഴ്​സിങ്​ അഡ്​മിഷൻ നടത്തുന്ന മലയാളി ഏജന്‍റുമാരുടെ നേതൃത്വത്തിലുള്ള സംഘം നാലുമണിക്കൂറോളം​ ക്രൂരമായി മർദിച്ചത്​. രക്ഷപ്പെട്ട്​ നാട്ടി​ലെത്തിയ ആദിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സതേടി. കാലിനാണ്​ ഗുരുതര പരിക്ക്​.

സംഭവത്തിൽ ജില്ല പോലീസ് ​ മേധാവിക്ക്​ പരാതി നൽകി. ഈ മാസം മൂന്നിനാണ്​ കേസിനാസ്പദമായ സംഭവം. ഏജന്‍റുമാരുടെ ഓഫിസിലെത്തിയ ആദിലിനെ കൈയും കാലും കൂട്ടിക്കെട്ടി തടിക്കഷണവും ഇരുമ്പുവടിയും ഉപയോഗിച്ച്​ മർദിക്കുകയായിരുന്നു. പിന്നീട്​ നിലത്തുകിടത്തി ചവിട്ടി, നഗ്​നചിത്രം പകർത്തുകയും ചെയ്തു. മയക്കുമരുന്ന്​ ഉപയോഗിക്കുന്ന ആളാണെന്നും ഇത്​ വിതരണം ചെയ്യുന്ന ഏജന്‍റാണെന്നും മുദ്രപ്പത്രത്തിൽ എഴുതിപ്പിച്ചു. വിവരം പുറത്തുപറഞ്ഞാൽ മയക്കുമരുന്ന്​ കേസിൽ ഉൾപ്പെടുത്തി ജയിലിലാക്കി കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.

അവശനായ ആദിലിനെ മർദിച്ചവർതന്നെ ഹോസ്റ്റലിൽ എത്തിക്കുകയായിരുന്നു. ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഹാൾടിക്കറ്റ്​ വന്നപ്പോൾ പഠിക്കുന്നിടത്തുനിന്ന്​ കിലോമീറ്ററുകൾ അകലെയുള്ള പൂർണപ്രഗ്​ന കോളജി​ലാണ്​ രജിസ്​ട്രേഷൻ എന്നത്​ ആദിൽ ചോദ്യം ചെയ്തിരുന്നു. ഈ വിവരം കോളജ്​ മാനേജ്​മെന്‍റിനെയും വീട്ടുകാരെയും അറിയിക്കുകയും ചെയ്തു. ഇതിനിടെ അഫിലിയേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനെന്നുപറഞ്ഞ്​​ ഓഫിസിലേക്ക്​ വിളിച്ചുവരുത്തിയാണ്​ മർദിച്ചതെന്ന്​ ആദിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദ്ദനം

0
കൊച്ചി: ആലുവ കുട്ടമശ്ശേരിയിൽ യുവാവിന് നേരെ സംഘം ചേർന്ന് മർദ്ദനം....

ബാങ്കിൽ അഴിമതി നടത്തിയവരെ സ്വാധീനിച്ച് മാപ്പുസാക്ഷിയാക്കിയാണ് ഇഡി സിപിഎമ്മിനെ പ്രതിയാക്കുന്നത് ; പിണറായി വിജയൻ

0
പത്തനംതിട്ട: കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന...

പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ സുരക്ഷ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് പോലീസ്

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ...

ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തെന്ന പരാതിയിൽ സപ്ലൈകോ അന്വേഷണം ആരംഭിച്ചു

0
കൊച്ചി: ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ....