മേനോൻ സ്മാരക ഗ്രന്ഥശാലയുടെ 75 -ാമത് വാർഷിക ആഘോഷ പരിപാടികൾക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട: മേനോൻ സ്മാരക ഗ്രന്ഥശാലയുടെ 75 -ാമത് വാർഷിക ആഘോഷ പരിപാടികൾക്ക് തുടക്കമായി. മന്ത്രി വീണ ജോർജ് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. നവോത്ഥാന ഗൃഹ സദസ്സുകൾ, മുൻകാല പ്രവർത്തകരെ ആദരിക്കൽ, പുസ്തക ചർച്ചകൾ, ഫുട്ബോൾ, ക്രിക്കറ്റ് മേളകൾ, നാടകം, മെഗാ തിരുവാതിര, തുടങ്ങിയ കലാപരിപാടികൾ, കുട്ടികളുടെ ശില്പശാല, കഥ, കവിത രചന മത്സരങ്ങൾ, സെമിനാറുകൾ, കവിയരങ്ങുകൾ, തുടങ്ങിയ പരിപാടികളോടു കൂടിയാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ സംഘാടക സമിതി ചെയർപേഴ്സൺ പിങ്കി ശ്രീധർ അധ്യക്ഷത വഹിച്ചു.

ഗ്രന്ഥശാല പ്രസിഡൻ്റ് കെ. സി. രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ, സരസ കവി മൂലൂർ സ്മാരക സെക്രട്ടറി പ്രൊഫ.ഡി പ്രസാദ്, സംഘാടകസമിതി കൺവീനർ ടി. വി. സ്റ്റാലിൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ജി. ആനന്ദൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. എൻ. സോമരാജൻ, മൂലൂർ സ്മാരക കമ്മിറ്റി സെക്രട്ടറി വി. വിനോദ്, മെഴുവേലി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനില ചെറിയാൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം രജിത കുഞ്ഞുമോൻ, ഗ്രന്ഥശാല സെക്രട്ടറി വി. ആർ. സജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ ; മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ...

0
തിരുവനന്തപുരം: തന്റെ വാഹനത്തിന് തുടർച്ചയായി ഫിറ്റ്നസ് നിഷേധിക്കുന്നവെന്ന് ആരോപിച്ച് ജീവനൊടുക്കിയ...

സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ...

ആരോപണ വിധേയനായ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് രാജിവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ...

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ അപകടം ; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

0
മണ്ണഞ്ചേരി : മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറ്റൊരു ബൈക്കിലിടിച്ച് ഗുരുതരമായി...