ജി.സി.ഡി.എ.യുടെ ലിങ്ക് റോഡ് സ്വകാര്യവ്യക്തി ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കിയെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കലൂർ : കലൂർ സ്‌റ്റേഡിയം റൗണ്ടിനോടുചേർന്ന് ജി.സി.ഡി.എ.യുടെ ലിങ്ക് റോഡ് സ്വകാര്യവ്യക്തി ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കിയെന്ന് പരാതി. ഇതോടെ റോഡിനോടുചേർന്നുള്ള ഫ്ലാറ്റിലെ 47 കുടുംബങ്ങൾ ദുരിതത്തിലായി. രണ്ടു ജെസിബികളുമായെത്തിയാണ് റോഡ് പൊളിച്ചത്. സംഭവത്തിൽ കലൂർ സ്കൈലൈൻ ഇംപീരിയൽ ഫ്ലാറ്റിൽ താമസിക്കുന്ന മുജീബ്, കണ്ടാലറിയാവുന്ന മറ്റ് നാലുപേർ എന്നിവർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശന ദിവസമാണ് റോഡ് പൊളിച്ചത്. സ്റ്റേഡിയം റിംഗ് റോഡിൽ നിന്ന് ജിഡിസിഎ ലിങ്ക് റോഡിലേയ്ക്ക് താത്കാലിക ഗേറ്റ് അടച്ചുപൂട്ടിയ ശേഷമാണ് അതിക്രമം നടന്നത്. പോലീസ് സ്ഥലത്തെത്തിയ ശേഷവും റോഡ് പൊളിച്ചു നീക്കുന്നത് തുടർന്നു. റോഡ് തകർത്തതോടെ കുടിവെള്ളടാങ്കറുകൾക്കും സ്‌കൂൾ വാഹനങ്ങൾക്കും ഫ്ലാറ്റിലേക്കെത്താൻ കഴിയുന്നില്ല.

റോഡ് പൊളിച്ച് മാറ്റിയവർക്കെതിരെ നാശനഷ്ടം ഉണ്ടാക്കിയത് കൂടാതെ പൊതുസ്ഥലത്ത് വെച്ച് അസഭ്യം പറഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനും കേസുണ്ട്. സംഭവം നടക്കുമ്പോൾ ഫ്‌ലാറ്റിൽ താമസിക്കുന്ന ചില സ്ത്രീകൾ ഇതിനെതിരേ രംഗത്തുവന്നപ്പോൾ പ്രതികൾ ഇവരെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു. അതിനിടെ റോഡ് തകർത്തതിനെതിരേ ജി.സി.ഡി.എ.യും പരാതി നൽകിയിട്ടുണ്ട്. റോഡ് കൈയ്യേറിയതറിഞ്ഞ് ജി.സി.ഡി.എ. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. ഭൂമി കയ്യേറ്റം, പൊതുമുതൽ, ജോലി തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകളിൽ കേസ് എടുക്കണമെന്ന് ജിസിഡിഎ ആവശ്യപ്പെട്ടു. ജിസിഡിഎ റോഡിലെ നാല് മീറ്റർ പൊതുവഴി പൂർണമായി നശിപ്പിച്ചു. ഈ നാല് മീറ്റർ പൊതുവഴി തനിക്ക് മാത്രമുള്ളതാണെന്ന് അവകാശവാദവുമായി കെപി മുജീബ് റോഡിന്റെ ഏഴ് മീറ്റർ ജിസിഡിഎ റോഡിനോട് ചേർന്ന് മതിലുകെട്ടാൻ 2007ൽ ശ്രമിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....