ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഐ സി ബാലകൃഷ്ണൻ എംഎല്‍എയുടെ പിഎ 15 ലക്ഷം രൂപ വാങ്ങിയെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

വയനാട് : സഹകരണ ബാങ്കില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഐ സി ബാലകൃഷ്ണൻ എംഎല്‍എയുടെ അടുപ്പക്കാരനായിരുന്ന ബെന്നി 15 ലക്ഷം രൂപ വാങ്ങിയെന്ന് പരാതി. നീലഗിരി സ്വദേശി അനീഷ് ജോസഫിന്‍റേതാണ് പരാതി. എംഎല്‍എയുടെയും കോണ്‍ഗ്രസ് നേതാവ് കെ വിനയന്‍റെയും അറിവോടെയാണ് പണം വാങ്ങിയതെന്നും പരാമർശമുണ്ട്. പരാതി പുറത്തായതോടെ എല്ലാം പരിഹരിച്ചുവെന്നും തനിക്ക് പരാതിയില്ലെന്നും അനീഷ് ജോസഫ് പറഞ്ഞു. ഐ സി ബാലകൃഷ്ണന്‍റെ അടുപ്പക്കാരനായിരുന്ന ബെന്നി, തന്‍റെ ഭാര്യയ്ക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2014 ല്‍ 15 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് അനീഷ് ജോസഫ് വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.  വർഷം ഇത്രയും കഴിഞ്ഞിട്ടും ഭാര്യയ്ക്ക് ജോലി ലഭിച്ചിട്ടില്ലെന്നും വഞ്ചിക്കപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഐ സി ബാലകൃഷ്ണൻ എംഎല്‍എ , കോണ്‍ഗ്രസ് നേതാവ് കെ ഇ വിനയൻ എന്നിവരുടെ അറിവോടെയാണ് ഈ പണം വാങ്ങിയതെന്നും അനീഷിന്‍റെ പരാതിയിലുണ്ട്. കെ ഇ വിനയന്‍ വാങ്ങിയ രണ്ട് ലക്ഷം തിരികെ കിട്ടി. ഇനിയും 13 ലക്ഷം രൂപ തിരികെ കിട്ടാനുണ്ടെന്നും പരാതിയില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡാമുകളിൽ വെള്ളമില്ല : വൈദ്യുതിപ്രതിസന്ധി രൂക്ഷം ; ലോഡ് ഷെഡ്ഡിങ് ദീർഘിപ്പിച്ചേക്കും

0
സീതത്തോട്‌(പത്തനംതിട്ട) : കാലവർഷം കുറഞ്ഞതോടെ വൈദ്യുതി ബോർഡിന്റെ സംഭരണികളിൽ ജലനിരപ്പ്‌ കുറഞ്ഞു....

അമേരിക്കയിൽ ഇന്ത്യക്കാരനു നേർക്ക് വംശീയ അധിക്ഷേപം ; 15 തവണ കുത്തി പരുക്കേൽപ്പിച്ചു

0
വാഷിങ്ടൺ : അമേരിക്കയിൽ ഇന്ത്യക്കാരനു നേർക്ക് വംശീയ അധിക്ഷേപവും ആക്രമണവും. അമേരിക്കയിലെ...

സ്ത്രീകൾക്ക് സ്വർണം സൂക്ഷിക്കാനുള്ള അറിവുണ്ട്, ഭർത്തൃവീട്ടുകാർക്ക് നൽകേണ്ട : ഹൈക്കോടതി

0
കൊച്ചി : വിദ്യാസമ്പന്നരായ പുതിയകാലത്തെ സ്ത്രീകൾ വിവാഹംകഴിഞ്ഞ് ഭർത്തൃവീട്ടിൽ എത്തിയാലുടൻ പണവും...

നിതിൻ രാജിന്റെ മരണം : ഡോ റാമിനെ വലയിലാക്കാൻ ക്രൈംബ്രാഞ്ച് സംഘം ആന്ധ്രയിലെ ചിറ്റൂരിൽ

0
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ...