കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയോട് പോളി ടെക്നിക്കിലെ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ അപമര്യാദയായി പെരുമാറിയെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: വോട്ട് ചോദിച്ചെത്തിയ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയോട് കണ്ണൂർ പോളി ടെക്നിക്കിലെ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ അപമര്യാദയായി പെരുമാറിയെന്ന് പരാതി. വോട്ടുചോദിക്കാൻ സമ്മതിക്കാതെ ബഹളം വെച്ചു എന്നാണ് യുഡിഎഫ് പ്രവർത്തകർ പറയുന്നത്. കൈയ്യാങ്കളിയുടെ വക്കോളമെത്തുന്ന അതിരൂക്ഷമായ വാക്കേറ്റമാണ് നടന്നത്. തോട്ടട ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജിലാണ് സംഭവം. ഇത് എസ്എഫ്ഐയുടെ ആധിപത്യം നിലനില്‍ക്കുന്ന സ്ഥലമാണ്. പലപ്പോഴായി എസ്എഫ്ഐ-കെഎസ്‌യു സംഘഷങ്ങൾ ഇവിടെ നിന്ന് റിപ്പോട്ട് ചെയ്തിട്ടുണ്ട്. യുഡിഎഫിന്‍റെ സ്ഥാനാർത്ഥി ടിഒ മോഹനന്‍ വോട്ട് അഭ്യർത്ഥിച്ച് സ്ഥാപനത്തില്‍ എത്തുമെന്നറിഞ്ഞ് നേരത്തെ തന്നെ പ്രവ‍ത്തകർ പ്ലക്കാർഡുകളുമായി തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു. വയനാട് ഫണ്ട് മുക്കിയവർക്ക് ഇവിടെ സ്ഥാനമില്ല എന്നുൾപ്പെടെയുള്ള ഫ്ലക്സുകളുമായാണ് എസ്എഫ്ഐ പ്രവർത്തകർ സ്ഥാനാർത്ഥിയെ തട‌ഞ്ഞത്. മറ്റ് ക്ലാസ് മുറികളില്‍ കയറി വോട്ടുചോദിക്കാൻ ശ്രമിക്കുമ്പോൾ പിന്നാലെ ചെന്ന് തടസപ്പെടുത്തുകയും കളിയാക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതിയും നവജാത ശിശുവും മരിച്ച സംഭവം ; രണ്ട്...

0
റീവ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ഗർഭിണിയും ഗർഭസ്ഥ ശിശുവും മരിച്ച...

ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ് ; വ്യാജ ആപ്പ് വഴി 1.44...

0
ചെറുവത്തൂർ : ആമസോൺ കമ്പനി മാനേജരെന്ന് പരിചയപ്പെടുത്തി ഓൺലൈൻ തട്ടിപ്പ്. പടന്ന...

സമ​ഗ്ര സുരക്ഷാ പരിശോധനാ സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാറിൽ

0
തിരുവനന്തപുരം: സമ​ഗ്ര സുരക്ഷാ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാർ...

വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ ദൃശ്യങ്ങൾ പകർത്തി ; യുവതിയുടെ പരാതിയിൽ എസ്‌എഫ്‌ഐ നേതാവിനെതിരെ...

0
കണ്ണൂർ: വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ...