തണ്ണിത്തോട് ഗ്രാമത്തോട് മുഖംതിരിച്ച്‌ കോന്നി എം.എല്‍.എ ; ഇവിടേയ്ക്ക് മാത്രം കെ.എസ്.ആര്‍.റ്റി.സി ബസില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയില്‍ നിലവിലെ എം.എല്‍.എ കെ.യു.ജെനീഷ് കുമാര്‍ വികസനപ്പെരുമഴ പെയ്യിക്കുമ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ താമസിക്കുന്ന തണ്ണിത്തോട് പഞ്ചായത്തിലേക്ക് മാത്രം കെ.എസ്.ആര്‍.റ്റി.സി ബസില്ല. കാട്ടുമൃഗങ്ങളോട് പടവെട്ടി ജീവിക്കുന്ന സാധാരണക്കാരായ കര്‍ഷകര്‍ താമസിക്കുന്ന സുന്ദരമായ മലയോര ഗ്രാമമാണ് തണ്ണിത്തോട്. ഇതിനടുത്തുതന്നെ തേക്ക്തോടും മണ്ണീറയുമൊക്കെയുണ്ട്. സംസ്ഥാനത്ത് കോവിഡ്‌ വ്യാപനം വര്‍ധിച്ചപ്പോള്‍ നിര്‍ത്തലാക്കിയതാണ് തണ്ണിത്തോട്ടിലേക്കുള്ള കെ.എസ്.ആര്‍.റ്റി.സി ബസ്‌ സര്‍വ്വീസ്. പിന്നീട് സംസ്ഥാനത്ത് എല്ലാ ഭാഗത്തേക്കും സര്‍വീസ് പുനരാരംഭിച്ചു എങ്കിലും തണ്ണിത്തോട് പഞ്ചായത്തിലേക്ക് മാത്രം കെ. എസ്.ആര്‍.റ്റി.സി എത്തിയില്ല.

തുടര്‍ന്ന് നാട്ടുകാരുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങളും സമരങ്ങളുമൊക്കെ നടന്നു. പത്തനംതിട്ട ഡി.റ്റി.ഓ ഓഫീസ് ഉപരോധം വരെ നടന്നിട്ടും യാതൊരു ഫലവും ഉണ്ടായില്ല. കെ.എസ്.ആര്‍.റ്റി.സി ഓര്‍ഡിനറി ബസുകള്‍ നിര്‍ത്തലാക്കിയപ്പോഴും ഗുരുവായൂര്‍, തിരുവനന്തപുരം അടക്കമുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ കരിമാന്‍തോട്ടില്‍ സ്റ്റേ സംവിധാനം ഇല്ല എന്ന കാരണത്താല്‍ അതും നിര്‍ത്തി. ജീവനക്കാര്‍ക്ക് താമസിക്കാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്ന മുറയ്ക്ക് നിലച്ചുപോയ സര്‍വ്വീസുകള്‍ പുനരാരംഭിക്കും എന്ന് മന്ത്രി ഗണേഷ് കുമാറും നിയമസഭയില്‍ ഉന്നയിച്ച സബ് മിഷന് മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പായതുമില്ല.

തണ്ണിത്തോട്ടിലേക്കുള്ള സര്‍വീസുകള്‍ ലാഭകരമല്ല എന്നതാണ് സര്‍വീസ് നിര്‍ത്തലാക്കിയത് സംബന്ധിച്ച് കെ.എസ്.ആര്‍.റ്റി.സി ഉന്നയിക്കുന്ന വാദം. എന്നാല്‍ ഈ റൂട്ടില്‍ തന്നെ  സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തി മികച്ച വരുമാനം നേടുന്നുമുണ്ട്. നിരവധി കെ.എസ്.ആര്‍.റ്റി.സി ബസുകള്‍ സര്‍വീസ് നടത്തിയ ഈ റൂട്ടില്‍ ഇന്ന് സ്വകാര്യ ബസുകള്‍ അരങ്ങ് വാഴുകയാണ്. കെ.എസ്.ആര്‍.റ്റി.സി സര്‍വീസ് ലാഭകരമല്ലെങ്കില്‍ സ്വകാര്യ ബസുകള്‍ എങ്ങനെ ലാഭമുണ്ടാക്കുന്നു എന്നതാണ് ഇത് സംബന്ധിച്ച് ജനങ്ങള്‍ ഉയര്‍ത്തുന്ന മറ്റൊരു ചോദ്യം. ഇതിനും ആര്‍ക്കും ഉത്തരമില്ല. ഒരു പക്ഷെ സംസ്ഥാനത്ത് തന്നെ കെ.എസ്.ആര്‍.റ്റി.സി സര്‍വീസ് പൂര്‍ണ്ണമായി നിലച്ചുപോയ തണ്ണിത്തോട് പോലെ മറ്റൊരു പഞ്ചായത്തുണ്ടോ എന്നതും സംശയമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം : സി.പി.ഐ ഞള്ളൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും...

0
കോന്നി : തണ്ണിത്തോട്, ആവോലിക്കുഴി മേഖകളിലെ വിവിധ സ്ഥലങ്ങളില്‍ രൂക്ഷമാകുന്ന വന്യ മൃഗ...

എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

0
കോഴിക്കോട്: എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് മുസ്‌ലിം...

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ ഡിസിസി അംഗം ചേന്തി അനിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞുനിർത്തി സംഭവത്തിൽ...

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറിന്റെ വീട്ടില്‍ വിജിലന്‍സിന്റെയും എക്‌സൈസ് കമ്മീഷണറുടെയും നേതൃത്വത്തില്‍ മിന്നല്‍...

0
തിരുവനന്തപുരം: ബാറുടമകളുമായി അനധികൃത ഇടപാടുകള്‍ നടത്തിയെന്ന വിവരത്തെ തുടര്‍ന്ന് ഡെപ്യൂട്ടി എക്‌സൈസ്...