വന്യജീവികളെ തുരത്താന്‍ ബജറ്റിൽ വകയിരുത്തിയ തുക അപര്യാപ്തമെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

വയനാട്: വന്യജീവി സംഘർഷം പരിഹരിക്കാൻ സംസ്ഥാന ബജറ്റിൽ വകയിരുത്തിയ തുക അപര്യാപ്തമെന്ന് പരാതി. 400 കോടിയുടെ പദ്ധതിയാണ് അംഗീകാരത്തിനായി വനം വകുപ്പ് സമർപ്പിച്ചതെങ്കിലും 50.85 കോടി രൂപ മാത്രമാണ് അനുവദിച്ചത്. സംസ്ഥാനത്തെ ആർആർടി വിപുലീകരണത്തിന് പോലും ഈ തുക മതിയാകില്ലെന്നാണ് പരാതി. സംസ്ഥാനത്ത് വർധിച്ച് വരുന്ന വന്യജീവി സംഘർഷങ്ങൾ പരിഹരിക്കാൻ ബജറ്റിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ.

നാട്ടിലിറങ്ങുന്ന വന്യജീവികളെ കാട്ടിലേക്ക് തുരത്താൻ 25 ആർആർടി യൂണിറ്റുകൾ രൂപീകരിക്കാനും 20 ഫോറസ്റ്റ് സ്റ്റേഷനുകൾ സജ്ജമാക്കാനും വനം വകുപ്പ് കൂടുതൽ തുക ആവശ്യപ്പെട്ടിരുന്നു. സൗരോർജ വേലി, കിട‍ങ്ങുകൾ, റോപ് ഫെൻസിങ് എന്നിവ കൂടുതൽ മേഖലകളിൽ സ്ഥാപിക്കണം. എന്നാൽ ഇതിനെല്ലാമായി ബജറ്റിൽ വകയിരുത്തിയത് അൻപത് കോടി രൂപ മാത്രമാണ്. ആർആർടി ടീമുകൾ താൽക്കാലികമായി രൂപീകരിക്കാൻ മാത്രമാണ് ബജറ്റിൽ തുക അനുവദിച്ചത്. വന്യജീവി സംഘർഷം അതിരൂക്ഷമായ വയനാട്, ഇടുക്കി, പാലക്കാട് ജില്ലകൾക്ക് മുൻതൂക്കം നൽകിയുള്ള പ്രഖ്യാപനങ്ങളും ബജറ്റിലില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...

ഭാര്യയെ മർദിച്ച കേസ് ; ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ...

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ...

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....