മദ്യപിച്ച് യാത്രക്കാരന്‍ വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചു ; അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഡൽഹി – ബംഗ്ലൂർ ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ യാത്രക്കാരന്റെ ശ്രമം. ഇന്നലെയായിരുന്നു സംഭം. വാതിൽ തുറക്കാൻ ശ്രമിച്ചയാളെ സി.ഐ.എസ്.എഫിന് കൈമാറി. ഇയാൾ മദ്യപിച്ചിരുന്നതായി അധികൃതർ പറഞ്ഞു. ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6E308 എന്ന വിമാനത്തിലാണ് യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. രാവിലെ എട്ടുമണിയോടെയാണ് സംഭവമുണ്ടായത്.

വിമാനം പറക്കുന്നതിനിടെ തന്നെ ഇയാൾ എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇയാളെ പിൻതിരിപ്പിക്കുകയായിരുന്നു. പിന്നീട് വിമാനം ബംഗളൂരുവിലെത്തിയ ശേഷം ഇയാളെ സി.ഐ.എസ്.എഫിന് കൈമാറുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. യാത്രാവിലക്കുൾപ്പെടെ ഇയാൾക്കെതിരെയുണ്ടാകുമെന്നാണ് കമ്പനി നൽകുന്ന വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...