വിവാഹാലോചനയുമായി വീട്ടിലെത്തിയ യുവാവ് പെൺകുട്ടിയുടെ പിതാവിനെ മർദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: വിവാഹാലോചനയുമായി വീട്ടിലെത്തിയ യുവാവ് പെൺകുട്ടിയുടെ പിതാവിനെ മർദിച്ചതായി പരാതി. തൊടുപുഴ മണക്കാട് സ്വദേശിയായ യുവാവ് വീട്ടിലെത്തി അതിക്രമം കാട്ടിയെന്ന് കാട്ടി പെൺകുട്ടിയുടെ പിതാവാണ് പരാതി നൽകിയത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഇയാൾക്കെതിരെ തൊടുപുഴ പോലീസാണ് കേസെടുത്തത്. ദിവസങ്ങൾക്ക് മുമ്പ് തൊടുപുഴയിലെ മണക്കാടാണ് സംഭവമുണ്ടായത്. പെണ്ണുകാണാനെന്ന് പറഞ്ഞ് മണക്കാട് സ്വദേശിനിയായ പെൺകുട്ടിയുടെ വീട്ടിൽ കയറി വന്ന യുവാവാണ് പരാക്രമം കാട്ടിയത്.

മണക്കാട് സ്വദേശിനിയായ പെൺകുട്ടിയുടെ വീട്ടിൽ കയറി വന്ന യുവാവ് ആദ്യം വീട്ടുകാരോട് വിവാഹഭ്യർഥന നടത്തുകയായിരുന്നു. എന്നാൽ പെൺകുട്ടി ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. ബംഗളൂരുവിൽ പഠിക്കുകയാണെന്ന് വീട്ടുകാർ അറിയിച്ചു. ഇതോടെ ബെംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടിയെ വീഡിയോകോൾ ചെയ്ത് തരണമെന്ന് യുവാവ് നിർബന്ധം പിടിച്ചു. എന്നാൽ വീട്ടുകാർ ഇതിന് തയ്യാറായില്ല.

ഇതോടെ പെൺകുട്ടിയുടെ അനുജത്തിയെ കാണണമെന്നതായി യുവാവിന്‍റെ ആവശ്യം. ചേച്ചിയെ അല്ലെങ്കിൽ അനുജത്തിയെ വിവാഹം കഴിച്ച് നൽകിയാലും മതിയെന്നും യുവാവ് പറഞ്ഞു. ഇതോടെ സാഹചര്യം മോശമാകുകയായിരുന്നു. ഇതൊന്നും നടക്കില്ലെന്ന് വീട്ടുകാർ പറഞ്ഞതോടെ യുവാവ് വഴക്കുണ്ടാക്കുകയായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയുടെ പിതാവിനെ മർദ്ദിച്ചതെന്നാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. പരിക്കേറ്റ പെൺകുട്ടിയുടെ പിതാവ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. വീട്ടിലുണ്ടായ തർക്കത്തിനിടെ യുവാവിനും മർദനമേറ്റതായാണ് വിവരം. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെങ്കിലും പോലീസിൽ ഇതുവരെയും പരാതി നൽകിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറപ്പൊലിമ : കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജികളിൽ നിന്ന് ഓണപ്പൂക്കൾ വിപണിയിലേക്ക്

0
നാറാണംമൂഴി: ഈ ഓണത്തിന് അത്തപ്പൂക്കളമൊരുക്കാൻ കുടുംബശ്രീ ട്രൈബൽ ജെ.എൽ.ജി (Joint Liability...

പമ്പയിൽ പുതിയ പോലീസ് സബ്ഡിവിഷൻ ആരംഭിച്ചേക്കും

0
പമ്പ : ശബരിമലയുടെ സുരക്ഷിതത്വം കണക്കിലെടുത്തു പമ്പയിൽ പുതിയ പോലീസ്...

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...