വിവാഹസദ്യക്കായി തയ്യാറാക്കിയ കറിക്കൂട്ടിലേക്ക് യുവതി മണ്ണു വാരിയിട്ടതായി പരാതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ആഘോഷമായി നടക്കേണ്ട വിവാഹത്തലേന്ന് ചോക്കാട് മാളിയേക്കലിൽ അരങ്ങേറിയത് നാടകീയസംഭവങ്ങൾ. വിവാഹസദ്യക്കായി തയ്യാറാക്കിയ കറിക്കൂട്ടിലേക്ക് യുവതി മണ്ണു വാരിയിട്ടതോടെ കല്യാണവീട് സംഘർഷ ഭരിതമായി. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. മാളിയേക്കൽ ജുമാ മസ്ജിദിനു കീഴിലെ മദ്രസ ഓഡിറ്റോറിയത്തിലാണ് ശനിയാഴ്ച നടക്കാനിരിക്കുന്ന വിവാഹത്തിനായുള്ള ഭക്ഷണപ്പണി നടന്നുകൊണ്ടിരുന്നത്. ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കും ഭക്ഷണം ഒരുക്കാൻ മുറിച്ചുവെച്ച പച്ചക്കറിക്കുട്ടയിലേക്കാണ് സമീപവാസിയായ യുവതി മണ്ണു വാരിയിട്ടത്. വിവാഹം നടക്കുന്ന സ്ഥലവും പരിസരവും സംബന്ധിച്ച് യുവതിയും മദ്രസാകമ്മിറ്റിയും തമ്മിൽ കോടതിയിൽ നിലവിൽ കേസ് നിലനിൽക്കുന്നുണ്ട്.

ഈ സ്ഥലത്തുള്ള കിണറ്റിലെ വെള്ളം ഉപയോഗിക്കുന്നതിന് കോടതി യുവതിക്കും കുടുംബത്തിനും അനുമതി നൽകിയിട്ടുണ്ട്. കിണറിനു സമീപത്ത് പാചകത്തിന് ഒരുക്കിവെച്ച പച്ചക്കറി ഉൾപ്പെടെയുള്ളവയിലേക്കാണ് മണ്ണു വാരിയിട്ടത്. കിണറിന് സമീപം പാചകംചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് യുവതി എതിർപ്പ് പ്രകടിപ്പിച്ചത്. സംഭവം അറിഞ്ഞതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. കാളികാവ് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. വരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. രാത്രി പോലീസ് കാവലിൽ ഭക്ഷണം പാകംചെയ്തു. തടസ്സങ്ങളെയെല്ലാം അതിജീവിച്ച് നിശ്ചയിച്ച പ്രകാരംതന്നെ ശനിയാഴ്ച വിവാഹം നടത്തുകയുംചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീൽസിലും ഇൻസ്റ്റഗ്രാമിലും സജീവമാകും ; ജെൻസികളെ പിടിക്കാൻ നയം മാറ്റി ബി ജെ പി

0
ന്യൂഡൽഹി : ജെൻസികളെ കൈയിലെടുക്കാൻ നയം മാറ്റാനൊരുങ്ങി ബിജെപി ഐ.ടി സെൽ....

അർജുൻ ആയങ്കിക്കെതിരായ കാപ്പാ നീക്കം : കേസ് ഹിസ്റ്ററി റിപ്പോർട്ട് ജില്ലാ കളക്ടർക് കൈമാറി

0
കണ്ണൂർ: അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനായി പോലീസ് കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട്...

ബെംഗളൂരുവിലെ സ്കൂളിൽ 500-ലേറെ കുട്ടികളിൽ ഇൻഫ്ലുവൻസ ലക്ഷണങ്ങൾ ; സ്കൂൾ താൽക്കാലികമായി അടച്ചു

0
ബെംഗളൂരു : ബെംഗളൂരുവിലെ സ്കൂളിൽ അഞ്ഞൂറിലേറെ കു‌ട്ടികൾ ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സയിൽ....

കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം ; നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നവർക്ക്...