സിപിഎം വിട്ട എല്ലാ നേതാക്കളുമായും ചർച്ച നടത്തുമെന്ന് പിവി അൻവർ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സിപിഎം വിട്ട എല്ലാ നേതാക്കളുമായും ചർച്ച നടത്തുമെന്ന് പിവി അൻവർ. പിണറായിയുടെ നേതൃത്വത്തിൽ ഇവർക്കെതിരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവരുടെ കൂട്ടായ്മ ഉണ്ടാക്കാൻ ശ്രമിക്കും. അതിന്റെ രൂപം യുഡിഎഫ് നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കും. ധർമ്മടത്ത് പിണറായി തോറ്റാലും അത്ഭുതപ്പെടാനില്ലെന്നും ജയിച്ചാൽ തന്നെ 10,000 വോട്ടുകളിൽ താഴെ ഭൂരിപക്ഷമേ ലഭിക്കൂവെന്നും പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. മലമ്പുഴയിലെ യുഡ‍ിഎഫ് സ്ഥാനാർഥി എ സുരേഷിനൊപ്പമാണ് പിവി അൻവർ മാധ്യമങ്ങളെ കണ്ടത്. ബേപ്പൂരിൽ റിയാസ് എന്നേ തോറ്റ് കഴിഞ്ഞു.

കോൺഗ്രസിൽ മുഖ്യമന്ത്രിയായി പരിഗണിക്കാൻ നിരവധി പേരുകളുണ്ട്. കെസിയും, വിഡിയും ചെന്നിത്തലയും തനിക്ക് ഒരുപോലെ വേണ്ടപ്പെട്ടവരാണ്. എന്നാൽ സിപിമ്മിലെ അവസ്ഥ അങ്ങനെയല്ല. പിണറായിയാണോ മരുമകനാണോ പ്രതിപക്ഷ നേതാവ് ആകുകയെന്ന ചർച്ച അവർ നടത്തട്ടേയെന്നും അൻവർ പറഞ്ഞു. പിവി അൻവർ ഉയർത്തിയ രാഷ്ട്രീയം ശരിയായിരുന്നവെന്ന് തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ വ്യക്തമാകുമെന്ന് എ സുരേഷ് പറഞ്ഞു. പിവി അൻവർ ഉയർത്തിയ രാഷ്ട്രീയം ജനങ്ങൾ ഏറ്റെടുത്തു. അൻവറുമായി ദീർഘകാലത്തെ സൗഹൃദം ഉണ്ട്. സിപിഎം ബന്ധം ഉപേക്ഷിച്ചവർ ഒന്നിക്കുന്നത് ആലോചിച്ചു തീരുമാനിക്കുമെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ...

താമിർ ജിഫ്രിയെ ക്രൂരമായി മർദ്ദിച്ചതിൽ സിഐ ജീവൻ ജോർജിന്‍റെ പങ്ക് തെളിയിക്കുന്ന മൊഴികൾ ...

0
മലപ്പുറം: താമിർ ജിഫ്രിയേയും സംഘത്തെയും അനധികൃത തടങ്കലിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതിൽ...

സിജെപിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിലെ നടപടികളെ ന്യായീകരിച്ച് ഡല്‍ഹി പോലീസ്

0
ഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജൂലൈ 20ന് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ...

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 2 സംസ്ഥാനങ്ങൾക്ക് പുതിയ ഇൻചാർജുമാരെ പ്രഖ്യാപിച്ച് ബിജെപി

0
ഡൽഹി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ്, പഞ്ചാബ്...