സംസ്ഥാനത്ത് ഉയർന്ന താപനില ; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ജില്ലകളൊഴികെ 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ചൂട് കൂടിയതോടെ വൈദ്യൂതി ഉപയോഗം സർവകാല റെക്കോർഡിൽ എത്തി. എന്നാൽ പവർകട്ടോ, ലോഡ് ഷെഡിങ്ങോ ഉണ്ടാവില്ലെന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണൻ കുട്ടി വ്യക്തമാക്കി.വേനൽ കടുത്തതോടെ സംസ്ഥാനം ചുട്ടുപൊള്ളുകയാണ്. പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയത് 40.1 ഡിഗ്രി സെൽഷ്യസ് ചൂടാം്. ഇന്നും 40 ഡിഗ്രി വരെ ചൂട് ഉയരുമെന്നാണ് കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കും.

മറ്റു ജില്ലകളിൽ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗത്തിൽ സംസ്ഥാനം സർവകാല റെക്കോർഡിലേക്ക് എത്തി. 6033 മെഗാവാട്ട് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. എന്നാൽ, പവർകട്ടോ, ലോഡ് ഷെഡിങ്ങോ ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. എസി, ഫാൻ ഉപയോഗം കൂടിയതും, ഗ്യാസ് ഇല്ലാത്തതിനാൽ ഇന്റക്ഷൻ കുക്കർ ഉപയോഗം വർധിച്ചതുമാണ് വൈദ്യൂതി ഉപയോഗം വർധിക്കാൻ പ്രധാന കാരണം. ഡാമുകളിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. മെയ് മാസത്തോടെ മഴ ലഭിച്ചേക്കുമെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നരേന്ദ്ര ധബോൽക്കർ വധക്കേസ് ; സച്ചിൻ അന്ദൂരെയ്ക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

0
മുംബൈ : പ്രമുഖ യുക്തിവാദിയും സാമൂഹ്യപ്രവർത്തകനുമായ ഡോ. നരേന്ദ്ര ധബോൽക്കറിന്‍റെ വധക്കേസിൽ...

സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി

0
ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ...

വിദ്യാർഥിയുടെ ആത്മഹത്യ : അനുനയ നീക്കം പാളി ; കോതമംഗലം എംഎ കോളേജിൽ പ്രതിഷേധം...

0
കൊച്ചി : കോതമംഗലത്ത് എഞ്ചിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ...