ഉത്സവത്തിനിടെ നൃത്തം ചെയ്ത യുവാവിനെ പോലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം ; കാട്ടാക്കടയിൽ ഉത്സവത്തിനിടെ നൃത്തം ചെയ്ത യുവാവിനെ പോലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് പരാതി. ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പോലീസുകാരെ കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് നാവെട്ടിക്കോണം സ്വദേശി പ്രണവിനെ കാട്ടാക്കട പോലീസ് ഒന്നാംപ്രതിയാക്കി കേസെടുത്തത്. സംഭവത്തിൽ പോലീസിനെതിരെ പ്രണവിന്റെ അമ്മ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കാട്ടാക്കട കാട്ടാൽ ദേവീക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയ പ്രണവ് ഉൾപ്പടെ മൂന്നു പേരെ പോലീസ് അറസ്റ്റുചെയ്യുന്നത്. ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പോലീസിനെതിരെ കല്ലെറിഞ്ഞെന്ന് ആരോപിച്ചായിരുന്നു നടപടി. സംഘർഷത്തിൽ ആര്യനാട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് സാരമായി പരിക്കേറ്റിരുന്നു. സംഘർഷത്തിന് പിന്നാലെ ഉത്സവത്തിനിടെ നൃത്തം ചെയ്ത് പ്രണവിനെ പോലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഘർഷം നടക്കുമ്പോൾ പ്രണവ് അതിൽ ഉൾപ്പെട്ടിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു

29 കാരനായ പ്രണവിന് ജന്മനാ മാനസിക വൈകല്യമുണ്ടെന്നും സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അമ്മ രാധ പറഞ്ഞു. പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ കല്ലെറിഞ്ഞയാളെ കൊണ്ടുവന്നാൽ മകനെ വിടാമെന്ന് പോലീസ് പറഞ്ഞെന്നുമാണ് പരാതി. സംഘർഷത്തിൽ കണ്ടാലറിയാവുന്ന 20 പേർക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. അതിൽ ഒന്നാംപ്രതി പ്രണവും. കോടതിയിൽ ഹാജരാക്കിയ പ്രണവിനെ റിമാൻഡ് ചെയ്തു. ചെയ്യാത്ത കുറ്റം ചുമത്തി ജയിലടച്ച മകന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി കാത്തിരിക്കുകയാണ് അമ്മ ലത.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...

സെൻസസ് 2027 : ഭിക്ഷാടകരുടെയും പ്രകൃതി ദുരന്തങ്ങളുടെയും കണക്ക് രേഖപ്പെടുത്തില്ല

0
ന്യൂഡൽഹി : മുൻ സെൻസസുകളിൽനിന്ന് വ്യത്യസ്തമായി, 2027-ലെ ജനസംഖ്യാ സെൻസസിൽ ഭിക്ഷാടനവുമായി...

ഡൽഹിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ...