ഇമാമിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി ; പോലീസ് അന്വേഷണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കുളത്തൂപ്പുഴ ജുമാ മസ്ജിദ് ഇമാമിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി. കുളത്തൂപ്പുഴ ചോഴിയക്കോട് ജുമാ മസ്ജിദിലെ ഇമാം സഫീര്‍ സെയിനിയെ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നിനാണ് കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

വിദേശത്ത് പോകുന്നതിനു മുന്‍പ് പ്രാര്‍ത്ഥിക്കണം എന്നാവശ്യപ്പെട്ട് യുവാവ് തന്നെ സമീപിക്കുകയായിരുന്നു എന്നാണ് ഇമാം പറയുന്നത്. യാത്രാമധ്യേ അപരിചിതരായ നാല് യുവാക്കള്‍ കാറില്‍ കയറി. സംശയം തോന്നി ഇമാം കാറില്‍ നിന്നിറങ്ങി. ഇതിനു ശേഷമാണ് കാറിടിച്ചു വീഴ്ത്തിയത്. പന്തികേടു തോന്നിയതിനാലാണ് കാറില്‍ നിന്നിറങ്ങിയതെന്ന് ഇമാം പിന്നീട് പ്രതികരിച്ചു.

‘ഞങ്ങള്‍ പോകുന്ന വഴി എന്നെ കൊണ്ടുപോയ പയ്യന് ഒരു ഫോണ്‍കോള്‍ വന്നു. അവന്‍റെ  രണ്ടുമൂന്ന് കൂട്ടുകാര്‍ അവിടെ നില്‍പ്പുണ്ട്. അവരെ കൂട്ടി വരാമെന്നു പറഞ്ഞു. ജംക്ഷന്‍റെ  മറുവശത്ത് എത്തിയപ്പോള്‍ അവന്‍റെ  നാലു കൂട്ടുകാര്‍ വന്നു. അവരുടെ രൂപങ്ങള്‍ കണ്ടപ്പോള്‍ എനിക്കെന്തോ പന്തികേടു തോന്നി. അവരുടെ കയ്യില്‍ മൊബൈല്‍ ഫോണല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ എന്‍റെ  മനസ്സില്‍ ഒരു ഭയപ്പാടു തോന്നി. ഞാന്‍ വരുന്നില്ലെന്നു പറഞ്ഞ് കാറില്‍നിന്ന് ഇറങ്ങിയോടി.

ആദ്യം വന്ന പയ്യന്‍ പ്രാര്‍ത്ഥനയ്ക്ക് വരാന്‍ നിര്‍ബന്ധിച്ച് എന്‍റെ  പിന്നാലെ വന്നു. പിന്നെ ഇവിടെയെത്തിയപ്പോള്‍ ഈ തിട്ടയിലേക്ക് ചാടിക്കയറിയതു മാത്രമേ എനിക്ക് ഓര്‍മയുള്ളൂ’ ഇമാം വിവരിച്ചു. കാറില്‍ നിന്നിറങ്ങി തിരികെ ഓടുന്ന ഇമാമിനെ പിന്നില്‍ നിന്നു വന്ന് കാറിനിടിച്ച് വീഴ്ത്താനുള്ള ശ്രമം സിസിടിയില്‍ പതിഞ്ഞിട്ടുണ്ട്. വീണിടത്തു നിന്ന് എഴുന്നേറ്റ് ഇമാം ഓടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സംഭവത്തെ കുറിച്ച് പോലീസ് വിശദമായി അന്വേഷണം തുടങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി....

കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

0
തിരുവനന്തപുരം: 2020ൽ പ്രവർത്തനം ആരംഭിച്ച കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക്...

ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി തൃശ്ശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി പി അക്ഷയ്

0
തൃശ്ശൂർ: ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി തൃശ്ശൂർ ജില്ലാ മുൻ ഓഫീസ്...

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...