തോണിപ്പുഴ ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസങ്ങളിലായി മോഷണം വ്യാപകമായെന്നു പരാതി

For full experience, Download our mobile application:
Get it on Google Play

കുറിയന്നൂർ : തോണിപ്പുഴ ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസങ്ങളിലായി മോഷണം വ്യാപകമായെന്നു പരാതി. തോട്ടപ്പുഴശേരി പഞ്ചായത്ത് 13–ാം വാർഡിൽ തോണിപ്പുഴ–മാരാമൺ റോഡിരികിലെ പൂട്ടിയിരുന്ന വീട് കുത്തി തുറന്ന് വിലപിടിപ്പുള്ള സാധനങ്ങൾ, വെള്ളത്തിന്റെ ടാപ്പ് ഉൾപ്പെടെ ഇരുമ്പു സാധനങ്ങളും ഉരുപ്പടികളും മോഷ്ടിച്ചു. മോഷണത്തിനു പിന്നിൽ പ്രദേശത്തെപ്പറ്റി നല്ല ധാരണയുള്ളവരാണെന്നു നാട്ടുകാർ സംശയിക്കുന്നു. ഒറ്റയ്ക്കു താമസിക്കുന്ന പ്രായമായവരുടെ വീടുകളിൽ നിന്നു മോട്ടറും മറ്റും മോഷണം പോകുന്നതും പതിവാണ്.

പലരും പരാതിപ്പെടാൻ മടിക്കുന്നതുമൂലം സംഭവങ്ങൾ ആവർത്തിക്കുന്നു. ആക്രി സാധനങ്ങൾ ശേഖരിക്കുന്ന സംഭരണ ശാലകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോയിപ്രം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശത്താണ് മോഷണം പെരുകിയിരിക്കുന്നത്. സംഭവത്തെ തുടർന്നു പല വീടുകളിലും രഹസ്യ ക്യാമറ സ്ഥാപിച്ചു തുടങ്ങി. കൂടാതെ അയൽക്കൂട്ടങ്ങളുടെ നിരീക്ഷണവും ഏർപ്പെടുത്താനുള്ള ആലോചന നടക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....