റെയിൽവേ സ്റ്റേഷനിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന പെട്രോളും ഹെൽമറ്റും കാണാതാവുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് പെട്രോളും ഹെൽമറ്റും കാണാതാവുന്നതായി പരാതി. സ്റ്റേഷനിൽ വാഹനം നിർത്തിയിട്ട് ട്രെയിൻ കയറാനെത്തുന്ന ഇരുചക്ര വാഹനയാത്രക്കാരാണ് വെട്ടിലാവുന്നതിൽ ഏറെയും. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂന്ന് പേരുടെ ഹെൽമറ്റാണ് നഷ്ടമായതായി പരാതി ഉയർന്നത്. കാലടി സ്വദേശിയായ യാത്രക്കാരന്റെ ഹെൽമറ്റും ബൈക്കിലെ പെട്രോളും നഷ്ടമായതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ ദിവസം ബൈക്ക് സ്റ്റേഷന് മുൻവശത്തെ പാർക്കിങ് സ്ഥലത്ത് നിർത്തി ട്രെയിനിൽ യാത്ര പോയതായിരുന്നു. ഇന്നലെ തിരിച്ചെത്തിയപ്പോൾ ഹെൽമറ്റില്ല. ടൗണിലെ കടയിൽ പോയി ഹെൽമറ്റ് വാങ്ങിയാണ് ഇയാൾ ബൈക്കുമായി വീട്ടിലേക്ക് പോയത്.

ബൈക്കിലെ പെട്രോൾ പകുതിയിലേറെ കുറഞ്ഞതായും ഇയാൾ പരാതിപ്പെട്ടു. കഴിഞ്ഞ ദിവസവും സമാനമായ സംഭവം ഉണ്ടായി. സ്റ്റേഷനിൽ വിശാലമായ പാർക്കിങ് സ്ഥലം സജ്ജമായതോടെ വാഹന പാർക്കിങ് കരാർ ജീവനക്കാർക്കും മുഴുവൻ സമയം നിരീക്ഷിക്കാൻ കഴിയുന്നില്ല. സ്റ്റേഷന് പുറത്തും പാർക്കിങ് സ്ഥലത്തും റെയിൽവേ സിസിടിവി ക്യാമറകൾ സ്ഥാപിക്കാത്തതും മോഷണത്തിന് സാഹചര്യമൊരുക്കുന്നുണ്ട്. മോഷണം തുടർച്ചയായ സാഹചര്യത്തിൽ പാർക്കിങ് സ്ഥലത്ത് സോളർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകൾ സ്ഥാപിക്കാനാണ് വാഹന പാർക്കിങ് കരാർ എടുത്തവരുടെ ആലോചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...