സാമൂഹ്യവനവല്‍ക്കരണ വിഭാഗം നാല് വിദ്യാവനങ്ങള്‍ പൂര്‍ത്തീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വനം വകുപ്പിന്റെ സാമൂഹ്യവനവല്‍ക്കരണ വിഭാഗം പത്തനംതിട്ട ജില്ലയിലെ നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാവനങ്ങള്‍ പൂര്‍ത്തീകരിച്ചതായി അസിസ്റ്റന്‍ഡ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സി.കെ ഹാബി അറിയിച്ചു. തിരുവല്ല മാര്‍ത്തോമ കോളജ്, അങ്ങാടിക്കല്‍ എസ്എന്‍വി എച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസ്, പെരിങ്ങനാട് തൃച്ഛേന്ദമംഗലം ജിഎച്ച്എസ്എസ്, എലിമുളളുംപ്ലാക്കല്‍ ജിഎച്ച്എസ്എസ് എന്നിവിടങ്ങളിലാണ് ഓരോ വിദ്യാവനങ്ങള്‍ പൂര്‍ത്തീകരിച്ചത്. അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ ഒരു നഗരവനം പൂര്‍ത്തിയാക്കി. പെരിങ്ങനാട് തൃച്ഛേന്ദമംഗലം ജിഎച്ച്എസ്എസ്, എലിമുളളുംപ്ലാക്കല്‍ ജിഎച്ച്എസ്എസ്, ഇലന്തൂര്‍ ഗവ. വിഎച്ച്എസ്എസ് എന്നിവിടങ്ങളില്‍ ഫോറസ്ട്രി ക്ലബുകള്‍ പുതുതായി രൂപീകരിച്ചു.

ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് 55000 കൂടത്തൈകളും 27000 വലിയ കൂടത്തൈകളും തയാറാക്കി വിതരണം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന 1,55,950 വൃക്ഷത്തൈകള്‍ ഉത്പാദിപ്പിക്കുന്നതിനുളള വിത്തുകള്‍ വിവിധ പഞ്ചായത്തുകള്‍ക്ക് തൊഴിലുറപ്പ് പദ്ധതി മുഖേന നല്‍കി. തൊഴിലുറപ്പ് അംഗങ്ങള്‍ക്ക് വൃക്ഷത്തൈകള്‍ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതിക പരിജ്ഞാനവും നല്‍കി. വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് പ്രോത്സാഹന ധനസഹായമായി 1,76,235 രൂപ അപേക്ഷകര്‍ക്ക് നല്‍കി. കാവുകള്‍ സംരക്ഷിക്കുന്നവര്‍ക്ക് ധനസഹായമായി 4,14,605 രൂപയും നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമ്മക്ക് വീഡിയോ സന്ദേശം അയച്ച് നീറ്റ് വിദ്യാർത്ഥി ജീവനൊടുക്കി

0
മുംബൈ: മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ നീറ്റ് ഉദ്യോഗാർത്ഥി പരീക്ഷക്ക് പിന്നാലെ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ...

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ; ജൂണ്‍ 28ന് മന്ത്രി പി.സി വിഷ്ണുനാഥ് ജില്ലാതല ഉദ്ഘാടനം...

0
പത്തനംതിട്ട: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 28 രാവിലെ...

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കി പത്തനംതിട്ടയില്‍ 18,679 കുടുംബങ്ങള്‍

0
പത്തനംതിട്ട: ദേശീയ സെന്‍സസ് 2027 ന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഇതുവരെ...

എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ വർദ്ധനവ് വരുത്തി

0
തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ...