ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ ര​ണ്ട് വി​ദ്യാ​ര്‍​ത്ഥിക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ ര​ണ്ട് വി​ദ്യാ​ര്‍​ത്ഥിക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ച​വ​റ പ​ന്മ​ന മി​ടാ​പ്പ​ള്ളി കൊ​ച്ച്‌ കാ​രാ​ത​റ​യി​ല്‍ ഉ​ഷാ​കു​മാ​രി​യു​ടെ മ​ക​ന്‍ ജ​യ​കൃ​ഷ്ണ​ന്‍ (17), പ​ന്മ​ന വ​ട​ക്കും​ത​ല പാ​ല​വി​ള കി​ഴ​ക്ക​തി​ല്‍ പ​രേ​ത​നാ​യ ബി​ജു- സു​നി​ത ദ​മ്പതി​ക​ളു​ടെ മ​ക​ന്‍ ബി​നീ​ഷ് ( 16) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച​ ച​വ​റ കോ​വി​ല്‍​ത്തോ​ട്ടം 132 ഭാ​ഗ​ത്താ​യി​ട്ടാ​ണ് പ്ല​സ്ടു ഫ​ലം അ​റി​ഞ്ഞ ശേ​ഷം കൂ​ട്ടു​കാ​രു​മൊ​ത്ത് ഇ​വ​ര്‍ കു​ളി​ക്കാ​നാ​യി ഇ​റ​ങ്ങി​യ​ത്. മ​റ്റ് മൂ​ന്ന് പേ​രാ​യ വ​ടു​ത​ല സ്വ​ദേ​ശി സി​ബി​ന്‍ (17), ക​ള​രി സ്വ​ദേ​ശി വി​ജി​ല്‍ (20), വ​ട​ക്കും​ത​ല സ്വ​ദേ​ശി അ​ഭി​രാ​ജ് (17) എ​ന്നി​വ​ര്‍ ക​ര​യി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ല്‍ ജ​യ​കൃ​ഷ്ണ​നും ബി​നീ​ഷും സ​മീ​പ​ത്ത് കി​ട​ന്നി​രു​ന്ന തെ​ര്‍​മോ​കോ​ള്‍ ഷീ​റ്റു​പ​യോ​ഗി​ച്ച്‌ ക​ട​ലി​ല്‍ ഇ​റ​ങ്ങി കു​ളി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ തി​ര​യി​ല്‍​പ്പെ​ട്ട് മു​ങ്ങി താ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​ഞ്ഞു ശക്ത​മാ​യ തി​ര​മാ​ല ഉ​ള്ള​തി​നാ​ല്‍ രാ​ത്രി തെ​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ വീണ്ടും പ്ര​ദേ​ശ​വാ​സി​ക​ളും ബ​ന്ധു​ക്ക​ളും തീ​ര​ത്ത് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. പോലീ​സ് എ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ത​യാ​റാ​ക്കി മൃ​ത​ദേ​ഹ​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമലംഘനത്തിന് കര്‍ശന നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

0
പത്തനംതിട്ട: ജില്ലയില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട...

തുടർചികിത്സക്ക് പണമില്ലാത്ത പ്രവാസിക്ക് സ്വാന്തനമേകി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട : ശ്വാസകോശ സംബന്ധമായ അസുഖംമൂലം കിടപ്പിലായി സാമ്പത്തിക പ്രതിസന്ധി മൂലം...

അന്യസംസ്ഥാനകവർച്ചാ സംഘത്തിലെ മൂന്നാമനെ കമ്പത്തെ ഒളിത്താവളത്തിൽ നിന്ന് പിടികൂടി

0
എനാത്ത് : മോഷണങ്ങളുടെ സൂത്രധാരനായ മൂന്നാമൻ തമിഴ്നാട് തേനി ജില്ലയിൽ ഗൂഡല്ലൂർ സൗത്ത്...

ലഹരിക്കെതിരെ ഗോൾ വർഷവുമായി ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്കൂള്‍

0
ഓമല്ലൂര്‍ : ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിലെ കുട്ടികൾ...