മദ്യപിച്ചെത്തിയ സംഘം കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ മര്‍ദ്ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി : മദ്യപിച്ചെത്തിയ സംഘം കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ മര്‍ദ്ദിച്ചതായി പരാതി. ഇവരറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് സംഘര്‍ഷം സൃഷ്ടിച്ച അഞ്ചു പേരെ പിടികൂടി. തിരുവനന്തപുരം സ്വദേശിളായ ശരത്, വിഷ്ണു, ശ്രീക്കുട്ടന്‍, ജിതിന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെ കെ.എസ്.ആര്‍.ടി.സി റാന്നി ഓപ്പറേറ്റിംങ് സെന്‍ററിലെ ഗ്യാരേജിലാണ് സംഭവം. ഓട്ടം കഴിഞ്ഞ് പാര്‍ക്കു ചെയ്തിരുന്ന ബസിന്‍റെ ടയറില്‍ പുറത്തു നിന്നെത്തിയ സംഘം മൂത്രമൊഴിച്ചതോടാണ് തര്‍ക്കം ആരംഭിച്ചത്.

ഇതു ചോദ്യം ചെയ്ത ജീവനക്കാരെ ഇവര്‍ അസഭ്യം പറയുകയും പിന്നീട് കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇവരെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച സമീപത്തെ വ്യാപാരിയേയും വര്‍ക്കു ഷോപ്പ് ജീവനക്കാരനേയും സംഘം മര്‍ദ്ദിച്ചു. പോലീസിനെ വിവരമറിയിച്ചെങ്കിലും എത്താന്‍ വൈകിയതായും ആരോപണം ഉണ്ട്. അസഭ്യം വിളിച്ചതിനും പൊതുസ്ഥലത്ത് സംഘര്‍ഷം ഉണ്ടാക്കിയതിനും സംഘത്തിനെതിരെ കേസെടുത്തതായി റാന്നി പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

36100 രൂപ നല്‍കി വാങ്ങിയ എ.സിക്ക് തുടര്‍ച്ചയായി തകരാര്‍ : അജ്മല്‍ ബിസ്മിയും കാരിയര്‍...

0
പത്തനംതിട്ട : പുതിയതായി വാങ്ങിയ എ.സിക്ക് തുടര്‍ച്ചയായി തകരാര്‍ സംഭവിച്ചിട്ടും മാറ്റി നല്‍കാതിരുന്ന...

ജനശതാബ്ദി എക്സ്പ്രസിൽ അപ്രതീക്ഷിത അതിഥി; മുംബൈയിൽ ട്രെയിനിൽ നിന്ന് പെരുമ്പാമ്പിൻ കുഞ്ഞിനെ പിടികൂടി

0
മുംബൈ: ജനശദാബ്ദി എക്‌സ്പ്രസിന്റെ എഞ്ചിന്‍ ക്യാബിനില്‍ നിന്നും പെരുമ്പാമ്പിന്‍ കുഞ്ഞിനെ രക്ഷപ്പെടുത്തി....

​പ്രസവിച്ചയുടൻ പിഞ്ചുകുഞ്ഞിനെ എറിഞ്ഞുകൊന്നു; ഹൈദരാബാദിൽ പത്തൊൻപതുകാരി അറസ്റ്റിൽ

0
ഹൈദരാബാദ്: ഹൈദരാബാദില്‍ 19കാരി നവജാത ശിശുവിനെ എറിഞ്ഞ് കൊന്നു. സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍...

ചൈനയെ മറികടന്ന് ഇന്ത്യ ആഗോള ഉൽപ്പാദന ഹബ്ബാകുന്നു : വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

0
ന്യൂഡൽഹി : ആഗോള ബഹുരാഷ്ട്ര കമ്പനികൾ തങ്ങളുടെ പ്രധാന നിക്ഷേപ-നിർമ്മാണ കേന്ദ്രമായി...