രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിട്ടുവീഴ്ച, സിപിഎമ്മിൻ്റെ സീറ്റ് കേരള കോൺഗ്രസിന് ; ജോസ് കെ മാണി സ്ഥാനാര്‍ത്ഥി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ വിട്ടുവീഴ്ച ചെയ്ത് സിപിഎം. സിപിഎമ്മിൻ്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകിക്കൊണ്ടാണ് വിട്ടുവീഴ്ച ചെയ്തത്. ഒഴിവുള്ള മൂന്ന് സീറ്റിൽ മുന്നണിക്ക് ഉറപ്പുള്ളത് രണ്ട് സീറ്റാണ്. അതിൽ ഒന്നിലാണ് കേരള കോൺഗ്രസ് എം മത്സരിക്കുക. അവശേഷിക്കുന്ന സീറ്റിൽ സിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കും. ജോസ് കെ മാണിയാണ് കേരള കോൺഗ്രസ് എമ്മിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുക. രാജ്യസഭാ സീറ്റിൽ അവകാശ വാദം ഉന്നയിച്ച ആര്‍ജെ‍ഡി കടുത്ത വിമ‍ര്‍ശനമാണ് ഉന്നയിച്ചത്.

എൽഡിഎഫ് യോഗത്തിൽ രാജ്യസഭാ സീറ്റായിരുന്നു പ്രധാന അജണ്ട. സഖ്യ കക്ഷികൾ അവകാശ വാദം ഉന്നയിച്ചപ്പോൾ തര്‍ക്കത്തിന് നിൽക്കുന്നില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങളുടെ സീറ്റ് വിട്ടുകൊടുക്കുന്നതായി വ്യക്തമാക്കി. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ എടുക്കുന്ന തീരുമാനമെന്ന് ഇപി ജയരാജൻ വിശദീകരിച്ചു. രാജ്യസഭാ സീറ്റായിരുന്നു എൽഡിഎഫ് യോഗത്തിൻ്റെ മുഖ്യ അജണ്ട. ഘടകക്ഷികൾ നല്ലപോലെ സഹകരിച്ച് മുന്നോട്ട് പോവുകയാണെന്ന് ഇപി പറഞ്ഞു. സിപിഎം അതിന്റെ ഉയർന്ന നിലവാരം കാണിക്കുന്നുവെന്നും മുന്നണിയെ മുന്നോട്ട് നയിക്കാൻ പോകുന്ന രാഷ്ട്രീയ നിലപാട് ആണ് എടുത്തതെന്നും ഇപി ജയരാജൻ വിശദീകരിച്ചു.

യുഡിഎഫിൽ നിന്ന് മുസ്ലിം ലീഗ് നേതാവ് അഡ്വ ഹാരിസ് ബീരാനാണ് മത്സരിക്കുന്നത്. മുസ്ലിം ലീഗിൽ ഒരു വിഭാഗത്തിനും യൂത്ത് ലീഗിനും തീരുമാനത്തിൽ പ്രതിഷേധമുണ്ടെങ്കിലും പാണക്കാട് സാദിഖലി തങ്ങൾ മുന്നോട്ട് വച്ച നിർദ്ദേശം നേതാക്കൾ അംഗീകരിക്കാനാണ് സാധ്യത. നേരത്തെ യൂത്ത് ലീഗ് നേതാക്കൾ ഒരാൾക്കോ പിഎംഎ സലാമിനോ സീറ്റ് നൽകിയേക്കും എന്നായിരുന്നു പാർട്ടിയിലെ ചർച്ച. ചില പ്രവാസി വ്യവസായികളുടെ കൂടി സമ്മർദ്ദം മാനിച്ചാണ് ഹാരിസ് ബീരാന് സീറ്റ് നൽകുന്നുതെന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയെ കൊണ്ടുവരാനെന്ന് പറഞ്ഞ് നടത്തിയ ഇടപാടുകളില്‍ വന്‍ ക്രമക്കേട് ; കായിക വകുപ്പിന്റെ റിപ്പോര്‍ട്ട്...

0
തിരുവനന്തപുരം: ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ് മുന്‍...

ബജറ്റ് പ്രസംഗത്തിനിടെ ഇംഗ്ലീഷ് വാക്കുകളും വ്യാകരണപ്പിഴവുകളും ; തമിഴ്നാട്ടിൽ ധനമന്ത്രിക്കെതിരെ പ്രതിഷേധം

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ ബജറ്റ് പ്രസംഗത്തിൽ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ചതിനെച്ചൊല്ലി...

അരുണാചൽ പ്രദേശ് – അസം അതിർത്തിയിൽ വെടിവെപ്പ് ; എട്ടുപേർക്ക് പരിക്ക്

0
​ഗുവാഹത്തി: അരുണാചൽ പ്രദേശ് - അസം അതിർത്തിയിൽ ഉണ്ടായ വെടിവെപ്പിൽ എട്ടുപേർക്ക്...