ലഹരിവിരുദ്ധ സെമിനാർ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോലീസിന്റെ ലഹരിവിരുദ്ധ പരിപാടി ‘ യോദ്ധാവി ‘ ന്റെ ഭാഗമായി വിദ്യാർഥികൾക്കായി ബോധവൽക്കരണ സെമിനാർ നടത്തി. പെരുനാട് പോലീസിന്റെ ആഭിമുഖ്യത്തിൽ വടശ്ശേരിക്കര യൂണിവേഴ്സൽ കോളേജ് ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 10.30 നാണ് പരിപാടി നടന്നത്. പെരുനാട് പോലീസ് ഇൻസ്‌പെക്ടർ യു രാജീവ് കുമാർ സെമിനാർ നയിച്ചു. പഠനം ലഹരിയായി കണ്ട് മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രതീക്ഷകൾക്കൊത്ത് ജീവിതത്തിൽ മികച്ച നിലയിലെത്തണമെന്നും സമൂഹത്തിന് മുഴുവൻ പ്രയോജനകരമായി പ്രവർത്തിക്കണമെന്നും ഉദ്ഘാടകൻ കുട്ടികളെ ഉത്ബോധിപ്പിച്ചു.

ലഹരിവസ്തുക്കളുടെ ഉപയോഗത്തിലൂടെ സംഭവിക്കുന്ന ദോഷങ്ങളും പരിണതഫലങ്ങളും പോലീസ് ഇൻസ്‌പെക്ടർ ചൂണ്ടിക്കാട്ടി. കോളേജ് പ്രിൻസിപ്പൽ ജോസഫ് തെച്ചിക്കാടൻ അധ്യക്ഷനായിരുന്നു. പരിപാടി വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഓ എൻ യശോധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ അശ്വതി വി ആർ, പഞ്ചായത്ത് അംഗം ജോർജ്ജ്കുട്ടി വാഴപ്പിള്ളേത്ത്, പെരുനാട് പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ റെജി തോമസ് എന്നിവർ സെമിനാറിൽ പങ്കെടുത്തു സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...