Friday, March 29, 2024 8:43 pm

ബൈക്ക് മാറിയെടുത്ത് പുലിവാലുപിടിച്ചു ; സത്യമറിഞ്ഞ പോലീസ് സഹായിച്ചു – പ്രതിയാകാതെ യുവാവ് രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രൂപസാദൃശ്യം കാരണം അബദ്ധത്തിൽ ബൈക്ക് മാറിയെടുത്ത് വീട്ടിൽ കൊണ്ടുപോയി. പിന്നീട് അബദ്ധം മനസ്സിലായി മാറിയെടുത്ത ബൈക്ക് പോലീസിന് മുന്നിൽ ഹാജരാക്കി ഒപ്പം സ്വന്തം ബൈക്കും. കീഴ്വായ്പ്പൂര് പോലീസ് സ്റ്റേഷൻ പരിധിയിൽ മല്ലപ്പള്ളി ആനിക്കാട് റോഡിൽ വ്യാഴാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. കീഴ് വായ്പ്പൂര് എസ് എച്ച് ഒ വിപിൻ ഗോപിനാഥിന്റെയും എസ് ഐ സുരേന്ദ്രന്റെയും നേത്യത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മനപൂർവ്വം ഇയാൾ ബൈക്ക് മോഷ്ടിച്ചതല്ലെന്ന് വ്യക്തമാവുകയും ചെയ്യ്തു.

Lok Sabha Elections 2024 - Kerala

ആനിക്കാട് കാരമുള്ളാനിക്കൽ അഭിലാഷിന്റെ ബൈക്ക് ആണ് ആനിക്കാട് സ്വദേശിയായ രതീഷ് മാറി എടുത്ത് കൊണ്ടുപോയത്. ഉച്ചയ്ക്ക് 12 മണിയോടെ അഭിലാഷ് ബൈക്ക് ആനിക്കാട് റോഡിൽ പാർക്ക് ചെയ്യ്ത ശേഷം ജോലി ആവശ്യവുമായി ബന്ധപ്പെട്ട് റാന്നിയ്ക്ക് പോയി. വൈകിട്ട് നാല് മണിയോടെ അഭിലാഷ് തിരികെ വന്ന് വീട്ടിൽ പോകാൻ നോക്കിയപ്പോൾ വാഹനം കാണാനില്ല. പരിസരങ്ങളിലൊക്കെ തിരഞ്ഞുവെങ്കിലും കണ്ടെത്താനാവാതെ പോലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞു.

ഇയാളുടെ മൊഴിപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചു. ആ സ്ഥലത്തേയും പരിസരങ്ങളിലെയും സി സി ടി വി ദൃശ്യങ്ങൾ മുഴുവൻ പോലീസ് പരിശോധിച്ചു. ബൈക്ക് ഒരാൾ എടുത്തുകൊണ്ടുപോകുന്ന ദൃശ്യം കണ്ടതോടെ അന്വേഷണം ഊർജ്ജിതമാക്കി. ആനിക്കാട് ഭാഗത്തേക്ക് ഓടിച്ചുപോയ ബൈക്ക് യാത്രികനെ ചുറ്റിപ്പറ്റി പോലിസ് സംഘം നീങ്ങി. സി സി ടി വി ദൃശ്യങ്ങൾ അടിസ്ഥാനപ്പെടുത്തി രാത്രികാല പട്രോളിങ് സംഘവും അന്വേഷണം തുടർന്നു. വെള്ളിയാഴ്ച്ച രാവിലെ ‘ മോഷണം പോയ ‘ മോട്ടോർ സൈക്കിളുമായി ആശങ്ക മുറ്റിയ മുഖത്തോടെ യുവാവ് സ്റ്റേഷനിലെത്തി അമളിയെപ്പറ്റി വിവരിച്ചപ്പോൾ പോലീസുദ്യോഗസ്ഥരിൽ സമ്മിശ്ര വികാരമാണ് ഉണ്ടായത്.

മോഷണത്തിന് രജിസ്റ്റർ ചെയ്ത കേസിൽ പെട്ട വാഹനം അതിവേഗം തിരിച്ചുകിട്ടിയതിൽ ആശ്വാസവും. പ്രതിയില്ലാത്തൊരു മോഷണകേസ് എന്ന സവിശേഷത സ്വന്തമാക്കിയ വ്യത്യസ്തമായ കേസിന്റെ അന്വേഷണത്തിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥർ യുവാവിന്റെ നിസ്സഹായഭാവത്തിനൊപ്പം അയാൾ പറഞ്ഞതിൽ അവിശ്വസിക്കത്തക്കതായി അവർക്കൊന്നും തോന്നിയില്ല. ഇരുവാഹനങ്ങളുടെയും രൂപസാദൃശ്യംകാരണം പറ്റിപ്പോയ അമളി ഏറ്റുപറഞ്ഞുകൊണ്ടുള്ള യുവാവിന്റെ നിസ്സഹായത സംഭവത്തിന്റെ നിജസ്ഥിതിയുടെ വിവരണത്തിലൂടെ മനസ്സിലാക്കിയ കീഴ്വായ്പ്പൂർ പോലീസ് രതീഷിന്റെ നിരപരാധിത്വം മനസ്സിലാക്കി മൊഴി എടുത്തശേഷം വിട്ടയച്ചു.

സ്വന്തം വാഹനം ഏൽപ്പിക്കുമ്പോൾ, ഇനി മേലിൽ ഇങ്ങനെ അബദ്ധം പറ്റരുതെന്ന് ഉപദേശിക്കുകയും ചെയ്തു. പോലീസ് ഇൻസ്‌പെക്ടറുടെയും, എസ് ഐയുടെയും മാതൃകാപരമായ സമീപനവും അന്വേഷണസംഘത്തിന്റെ തന്മയത്വവും ഒരു ചെറുപ്പക്കാരന്റെ മാനമാണ് കാത്തത്. നിരപരാധിയായ ഒരാൾ മോഷ്ടാവ് ആയി മാനഹാനി സഹിച്ച് ജയിലിൽ കഴിയേണ്ട സാഹചര്യം പോലീസിന്റെ സാന്ദർഭികമായ നടപടിയിലൂടെ ഒഴിവായി. സിനീയർ സിവിൽ പോലീസ് ഓഫീസർ അരുൺ ഗോപി, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സഹിൽ, വിജിഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ജയിലില്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണവും കിടക്കയും വേണം’ ; പരാതിയുമായി കെ കവിത

0
ഡല്‍ഹി: ജയിലില്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണവും കിടക്കയും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മദ്യനയ...

ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പള്ളിക്കൽ പകൽക്കുറി ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു....

മാലിന്യകൂമ്പാരമായി കാവുങ്കല്‍ പടിയിലെ വലിയതോട്‌

0
റാന്നി: വേനല്‍ മഴ കനത്തതോടെ കാവുങ്കല്‍ പടിയിലെ വലിയതോട്ടില്‍ ഇപ്പോള്‍ നിറഞ്ഞിരിക്കുന്നത്...

മന്ദിരം പടിയിലെ ഈസ്റ്റർ സ്‌പെഷ്യൽ ചന്ത നാളെ

0
റാന്നി : റാന്നി പഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും നേതൃത്വത്തിൽ നാട്ടുകാരുടെയും നാടൻ...